22 August Thursday

നിരോധിച്ച ‘അക്വാ ഗ്രീൻ’ കുപ്പിവെള്ളം പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 16, 2019

 ഭക്ഷ്യസുരക്ഷാ വിഭാഗം ജില്ലയിൽ നടത്തിയ പരിശോധനയിൽ നിരോധിച്ച “അക്വാ ഗ്രീൻ’ കുപ്പിവെള്ളം​ പിടിച്ചെടുത്തു​. കടകളിൽനിന്ന‌് 15 ദിവസത്തിനുള്ളിൽ ഇവ മാറ്റണമെന്ന‌് നിർദ്ദേശം നൽകിയിരുന്നു. നിശ്ചിതദിവസം കഴിഞ്ഞിട്ടും ഇവ വിറ്റഴിക്കുന്നതായുള്ള പരാതിയെ തുടർന്നായിരുന്നു പരിശോധന.​​ തിങ്കളാഴ്​ച രണ്ട‌്​ സ്​ക്വാഡുകളായി തിരിഞ്ഞാണ‌്​ ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്​.

  ജില്ലയിലെ 17 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നാലിടങ്ങളിൽനിന്ന‌് കുപ്പിവെള്ളം കണ്ടെടുത്തു​. കോട്ടയം മാർക്കറ്റിലുള്ള പ്രിൻസ്​ സ്​റ്റേഷനറിയിൽനിന്ന്​ രണ്ട്​ ലിറ്ററിന്റെ 48 ബോട്ടിലുകൾ പിടിച്ചെടുത്തു. കുമ്മനം നന്മ ഏജൻസിയിൽനിന്ന്​  രണ്ട്​ ലിറ്ററിന്റെ 100 കുപ്പികളും ഒരു ലിറ്ററിന്റെ 192 എണ്ണവും അരലിറ്ററിന്റെ 33 എണ്ണവും 300 എം എല്ലിന്റെ 280 കുപ്പികളും പിടിച്ചെടുത്തു. കോട്ടയം ബേക്കർ ജങ‌്​ഷനിലെ പെട്ടിക്കടയിൽനിന്ന്​ ഒരുലിറ്ററിന്റെ 72 കുപ്പികളും പിടികൂടി. അപ്പാച്ചിറയിലെ ബേക്ക്​മാൻ കൂൾബാറിൽനിന്ന്​ ഒരുലിറ്ററിന്റെ 936 കുപ്പികളും പിടികൂടിയതായി ഭക്ഷ്യസുരക്ഷാ അസി. കമീഷൺ ഉണ്ണികൃഷ്​ണൻ നായർ പറഞ്ഞു. 
 
പ്രധാന വാർത്തകൾ
 Top