18 July Thursday

ലക്ഷ‌്മിക്കുട്ടി ഏറ്റുവാങ്ങി, സുരക്ഷയുടെ താക്കോൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

സിപിഐ എം തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി ചേമ്പാലയിൽ ലക്ഷ്മിക്കുട്ടിക്ക് പണിത് നൽകിയ വീടിന്റെ താക്കോൽ ജില്ലാ സെക്രട്ടറി വി എൻ വാസവൻ കൈമാറുന്നു

 തലയോലപ്പറമ്പ്

ചേമ്പാലയിൽ ലക്ഷ്മിക്കുട്ടിയുടെയും  കുടുംബത്തിന്റെയും സ്വപ്നഭവനം യാഥാർഥ്യമായി. സിപിഐ എം തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി  നിർമിച്ച്  നൽകിയ വീടിന്റെ താക്കോൽ ലക്ഷ‌്മിക്കുട്ടിയും കുടുംബവും ഏറ്റുവാങ്ങി.  സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവനാണ‌് താക്കോൽദാനം നിർവഹിച്ചത‌്.
  ചേമ്പാലയിൽ ലക്ഷ്മിക്കുട്ടിയും അഞ്ച് മക്കളും കാലങ്ങളായി ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടിലായിരുന്നു താമസം.  സിപിഐ എം സംസ്ഥാന സമ്മേളനത്തിൽ ഒരു ലോക്കലിൽ ഒരു വീട് നിർമിച്ച് നൽകാൻ തീരുമാനിച്ചപ്പോൾ തലയോലപ്പറമ്പിലെ പാർടിക്കു മുന്നിൽ വന്നത‌് ഈ കുടുംബത്തിന്റെ ജീവിത പ്രയാസങ്ങൾ തന്നെ. വീടുനിർമാണത്തിന്റെ ചെലവ‌് വഹിക്കുക ലക്ഷ്മിക്കുട്ടിക്കും  മക്കൾക്കും അസാധ്യം. എന്നാൽ വീടിന്റെ സുരക്ഷിതത്വം കുടുംബത്തിന‌് അനിവാര്യമായതിനാൽ ഇവർക്ക‌് വീട‌് പണിതുനൽകാൻ തലയോലപ്പറമ്പ് ലോക്കൽ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
 ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. തലപ്പാറയിൽ ചേർന്ന യോഗത്തിൽ സിപിഐ എം ഏരിയ കമ്മിറ്റി അംഗം ഡോ. സി എം കുസുമൻ അധ്യക്ഷനായി.  ഏരിയ സെക്രട്ടറി കെ ശെൽവരാജ്, ഏരിയ കമ്മിറ്റിയംഗം എ പത്രോസ്, ഭവന നിർമാണ കമ്മിറ്റി ചെയർമാൻ ഒ എസ് ജോസഫ്, ട്രഷറർ സുഭാഷ് പുഞ്ചക്കോട്ടിൽ, ലോക്കൽ സെക്രട്ടറി അജിത്ത് സോമൻ എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top