17 October Thursday
പാമ്പാടി ബ്ലോക്ക‌് ഉപതെരഞ്ഞെടുപ്പ‌്

വൻപങ്കാളിത്തത്തോടെ എൽഡിഎഫ‌് കൺവൻഷൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

 

 
എലിക്കുളം
പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് എലിക്കുളം ഡിവിഷൻ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിച്ച എൽഡിഎഫ് പഞ്ചായത്ത് കൺവൻഷനിൽ വൻ പങ്കാളിത്തം. ഇളങ്ങുളം എൻഎസ്എസ് ഹാളിൽ ചേർന്ന കൺവൻഷൻ സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ ഉദ്ഘാടനംചെയ്തു. എലിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എം പി സുമംഗലാ ദേവി അധ്യക്ഷയായി.‌ എൽഡിഎഫ‌് സ്ഥാനാർഥി റോസ‌്മി ജോബി, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം വി പി ഇബ്രാഹിം, കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ്, ലോക്കൽ സെക്രട്ടറി കെ സി സോണി, സിപിഐ നേതാവ് പങ്കജാക്ഷൻ നായർ, ജനാധിപത്യ കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് മാത്യൂസ് ജോർജ്, മണ്ഡലം പ്രസിഡന്റ് രാജൻ ആലംപുളിക്കൽ, ജില്ലാ ട്രഷറർ തോമാച്ചൻ പാലക്കുടി, പഞ്ചായത്തംഗങ്ങളായ ബിന്ദു പൂവേലി, സൂര്യാ മോൾ, സുജാതാ ദേവി, സിപിഐ എം ലോക്കൽ കമ്മിറ്റിയംഗങ്ങളായ സി മനോജ്, എൻ ആർ ബാബു, എം കെ രാധാകൃഷ്ണൻ, എസ് രാജു എന്നിവർ സംസാരിച്ചു. എൽഡിഎഫ് പഞ്ചായത്ത് സെക്രട്ടറി എസ് ഷാജി സ്വാഗതവും സിപിഐ ലോക്കൽ സെക്രട്ടറി ഹരി നന്ദിയും പറഞ്ഞു.
     എൽഡിഎഫ് സ്ഥാനാർഥി റോസ‌്മി ജോബിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള പ്രവർത്തനങ്ങൾ കൺവൻഷനിൽ ചർച്ചയായി. ബൂത്ത‌് തല കൺവൻഷനുകൾ ചേരാനും കുടുംബയോഗങ്ങളും സ‌്ക്വാഡ‌് പ്രവർത്തനങ്ങളും നടത്താനും  തീരുമാനിച്ചു. കോൺഗ്രസ് ബ്ലോക്ക് പഞ്ചായത്തംഗം ഡൈനി ജോർജ് വിദേശത്തേക്ക‌് പോയതിനെ തുടർന്നാണ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
 
 
 
 
പ്രധാന വാർത്തകൾ
 Top