24 June Monday

പൂഴിക്കുന്ന് പാടശേഖരത്തിൽ കൊയ്‌ത്തുത്സവം ഇന്ന‌്

വെബ് ഡെസ്‌ക്‌Updated: Thursday May 16, 2019

 

 
കോട്ടയം
മീനച്ചിലാർ –- മീനന്തറയാർ –- കൊടൂരാർ പുനർസംയോജന പദ്ധതിയുടെ ഭാഗമായി മറ്റൊരു ചരിത്രനേട്ടത്തിന് കോട്ടയം സാക്ഷ്യം വഹിക്കും. കോടിമതയിൽ "മൊബിലിറ്റി ഹബ്ബ്’ പദ്ധതിക്കായി മുൻ സർക്കാർ നിലം നികത്താൻ അനുമതി കൊടുത്തിരുന്ന സ്ഥലത്താണ് വ്യാഴാഴ‌്ച രാവിലെ 10 ന‌് ജനകീയ കൂട്ടായ്മയുടെ നേത്യത്വത്തിൽ  കൊയ്ത്തുത്സവം നടത്തുന്നത്. 
 ജനകീയ കൂട്ടായ്മയുടെ നേത്യത്വത്തിൽ ജനപങ്കാളിത്തത്തോടെ മണിപ്പുഴ തോട് നവീകരിച്ചു.  തുടർച്ചയായി കോട്ടയം നഗരസഭയും ജലവിഭവ വകുപ്പും കൈകോർത്ത‌് തോട‌് നവീകരണം പൂർത്തിയാക്കിയതോടെ കൃഷി വകുപ്പിന്റെ നേത്യത്വത്തിൽ ജനകീയ കൂട്ടായ്മ മുൻകൈയെടുത്താണ‌് 27 വർഷമായി തരിശ് കിടന്ന 127 ഏക്കർ വരുന്ന പാടശേഖരം കൃഷിയോഗ്യമാക്കി കൃഷിയിറക്കിയത്. അൽപ്പം താമസിച്ചുപോയി എന്നതിനാൽ ഇക്കൊല്ലം കൃഷി നടക്കുമോ എന്ന ആശങ്കയ്ക്ക് നടുവിലാണ് കഴിഞ്ഞ ഫെബ്രുവരി രണ്ടിന‌് മന്ത്രി വി എസ് സുനിൽകുമാർ  പാടത്ത‌് വിത്തെറിഞ്ഞത്.  
 ‘ഇവിടെ നൂറ് മേനി വിളഞ്ഞതിൽ അതീവ സന്തോഷമുണ്ട്.  അടുത്ത കൊല്ലം കൂടുതലിടങ്ങളിൽ കൃഷി വ്യാപിപ്പിക്കാനാണ് ജനകീയ കൂട്ടായ്മയുടെ തീരുമാനം’ എന്ന് കോഓർഡിനേറ്റർ അഡ്വ. കെ അനിൽകുമാർ അറിയിച്ചു.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top