15 May Saturday

പാലീത്ര നാരായണന്‍ സ്മൃതി പുരസ്കാരം ഏഴാച്ചേരി രാമചന്ദ്രന്

വെബ് ഡെസ്‌ക്‌Updated: Friday Apr 16, 2021

ഏഴാച്ചേരി രാമചന്ദ്രൻ

കോട്ടയം‌
സിപിഐ എം നേതാവും കവിയും സാംസ്കാരിക പ്രവർത്തകനുമായിരുന്ന പാലീത്ര നാരായണന്റെ സ്മരണയ്ക്കായി പുരോഗമന കലാസാഹിത്യ സംഘം
ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പാലീത്ര നാരായണൻ സ്മൃതി പുരസ്കാരത്തിന് (2021) കവി ഏഴാച്ചേരി രാമചന്ദ്രൻ അർഹനായി. കവിതയിലും  സാംസ്കാരിക പ്രവർത്തനങ്ങളിലും ഏഴാച്ചേരി നൽകിയ സമഗ്രസംഭാവനകൾ പരിഗണിചാണ് അവാർഡ്. 20,000 രൂപയും പ്രശസ്‌തിപത്രവും ഫലകവുമടങ്ങിയ അവാർഡ്‌ദാനം പിന്നീട്‌ നടത്തും. അഡ്വ. കെ അനിൽകുമാർ, പി ആർ ഹരിലാൽ, വി ജി ശിവദാസ്,
പ്രൊഫ. ടി ആർ കൃഷ്ണൻകുട്ടി, അഡ്വ. എൻ ചന്ദ്രബാബു എന്നിവരടങ്ങിയ ജൂറിയാണ് പുരസ്കാരനിർണയം നടത്തിയത്. പാലീത്രയുടെ ഒമ്പതാം ചരമവാർഷിക അനുസ്‌മരണ സമ്മേളനത്തിൽ സിപിഐ എം ജില്ല സെക്രട്ടറി എ വി റസലാണ് അവാർഡ് പ്രഖ്യാപനം നടത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top