25 May Monday

ചെങ്ങളത്ത്‌ അഭയം ഹെൽപ്‌ ഡെസ്‌ക് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

 ചെങ്ങളം 

ചെങ്ങളത്ത്‌ കളത്തുകടവ്‌ വൈഎംസിഎ കെട്ടിടത്തിൽ അഭയം ചാരിറ്റബിൾ സൊസൈറ്റിയുടെ ഹെൽപ്‌ ഡെസ്‌ക്‌ ആരംഭിച്ചു. കോവിഡ്‌–-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണിത്‌. അഭയം ഉപദേശക സമിതി ചെയർമാൻ വി എൻ വാസവൻ ഉദ്‌ഘാടനം ചെയ്‌തു. സിപിഐ എം ചെങ്ങളം ലോക്കൽ സെക്രട്ടറി എം ആർ മനോജ്‌ അധ്യക്ഷനായി. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ, പഞ്ചായത്തംഗം സി ടി രാജേഷ്‌, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ കെ ആർ അജയ്‌, ബാങ്ക്‌ പ്രസിഡന്റ്‌ എം എൻ കമലാസനൻ, സിപിഐ ലോക്കൽ സെക്രട്ടറി പ്രേംജി, ജില്ലാ ആശുപത്രി ആർഎംഒ ഡോ. ഭാഗ്യശ്രീ, വൈഎംസിഎ സെക്രട്ടറി എബി പനയിടത്തുശേരി, വി വി കേശവൻനമ്പൂതിരി, പി ആർ ബിജുമോൻ, ഇ വി ഷിജു, വി എസ്‌ കമാൽ, വി പ്രഭാകരൻ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top