25 May Monday
പഞ്ചായത്തുകളിൽ ഇന്ന്

ബ്ലോക്ക് തലത്തിൽ യോഗം ചേർന്നു

വെബ് ഡെസ്‌ക്‌Updated: Monday Mar 16, 2020

 കോട്ടയം

കോവിഡ്‌ 19 പ്രതിരോധ നടപടികൾ ഊർ‌ജിതമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളിൽ എംഎൽഎമാരുടെ നേതൃത്വത്തിൽ ഞായറാഴ്‌ച പ്രത്യേക യോഗം ചേർന്നു. അടിയന്തരമായി സ്വീകരിക്കേണ്ട തുടർ നടപടികൾ സംബന്ധിച്ച് ചർച്ച ചെയ്തു.
 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, പഞ്ചായത്ത് പ്രസിഡന്റുമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, കുടുംബശ്രീ- ആശാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. പഞ്ചായത്ത് തലത്തിലുള്ള യോഗങ്ങൾ തിങ്കളാഴ്‌ച നടക്കും. ആശാ പ്രവർത്തകരുടെ സഹകരണത്തോടെ വരുംദിവസങ്ങളിൽ ബോധവൽക്കരണം ഊർജിതമാക്കും. വീടുകളിൽ പൊതുസമ്പർക്കം ഒഴിവാക്കി താമസിക്കുന്നവർക്ക് അവശ്യ സഹായം പഞ്ചായത്തുകൾ ലഭ്യമാക്കും. പള്ളം ബ്ലോക്ക് പഞ്ചായത്തിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ടി ടി ശശീന്ദ്രനാഥ് അധ്യക്ഷനായി.   ഉഴവൂരിൽ എംഎൽഎമാരായ മോൻസ് ജോസഫ്, മാണി സി കാപ്പൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു യോഗം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ നിർമല ദിവാകരൻ അധ്യക്ഷയായി. വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ യോഗത്തിന് സി കെ ആശ എംഎൽഎ നേതൃത്വം നൽകി. ജില്ലാ പഞ്ചായത്തംഗം പി സുഗതൻ പങ്കെടുത്തു. എംഎൽഎമാരായ ഡോ. എൻ ജയരാജ്, മോൻസ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്തിലും പി സി ജോർജ്, മാണി സി കാപ്പൻ എന്നിവരുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിലും യോഗം നടന്നു. ഈരാറ്റുപേട്ടയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ ആർ പ്രേംജി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പങ്കെടുത്തു.  ളാലത്ത് മാണി സി കാപ്പൻ എംഎൽഎയും വാഴൂരിൽ ഡോ. എൻ ജയരാജ് എംഎൽഎയും നേതൃത്വം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ  അഡ്വ. ജോസ് ജോസഫും പി കെ ബാലഗോപാലൻ നായരും പങ്കെടുത്തു. കാഞ്ഞിരപ്പള്ളിയിൽ നടന്ന യോഗത്തിൽ എംഎൽഎമാരായ ഡോ. എൻ ജയരാജ്, പി സി ജോർജ്, ജില്ലാ പഞ്ചാത്ത് പ്രസിഡന്റ്‌ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സോഫി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
 ഏറ്റുമാനൂരിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ സജി തടത്തിൽ യോഗത്തിന് നേതൃത്വം നൽകി. മാടപ്പള്ളിയിൽ സി എഫ് തോമസ് എംഎൽഎയും കടുത്തുരുത്തിയിൽ മോൻസ് ജോസഫ് എംഎൽഎയും പങ്കെടുത്തു.
 
 
പ്രധാന വാർത്തകൾ
 Top