13 December Friday
ശിശുദിന റാലി

കുരുന്നുകൾ നഗരത്തിൽ നിറഞ്ഞൊഴുകി

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019

തിരുനക്കര ക്ഷേത്ര മൈതാനിയിൽനിന്ന്‌ ശിശുദിന റാലി കോട്ടയം നഗരത്തിലേക്ക്‌ പുറപ്പെടുന്നു

  

കോട്ടയം
വർണക്കുടകളും ബലൂണുകളും കൈകളിലേന്തി വഴിനിറയെ ചാച്ചാ നെഹൃുമാർ; വർണശബളമായ ശിശുദിനറാലി നഗരത്തിന്‌ ചാരുതയേകി. തിരുനക്കര മൈതാനത്തുനിന്ന്‌ ആരംഭിച്ച റാലി ജില്ലാ പൊലീസ്‌ മേധാവി പി എസ് സാബു ഫ്ളാഗ് ഓഫ് ചെയ്തു. നിശ്ചല ദൃശ്യങ്ങൾ, റോളർ സ്കേറ്റിങ്‌, പ്രച്ഛന്ന വേഷങ്ങൾ തുടങ്ങിയവ അണിനിരന്ന റാലി ബേക്കർ മെമോറിയൽ സ്കൂളിൽ സമാപിച്ചു. ജില്ലാ ഭരണകേന്ദ്രവും ജവഹർ ബാലഭവനും വിവിധ വകുപ്പുകളും സംയുക്തമായാണ് ആഘോഷം സംഘടിപ്പിച്ചത്.
 തിരുനക്കര ക്ഷേത്ര മൈതാനത്ത് നടന്ന പൊതുസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി സി എ ആർച്ച  ഉദ്ഘാടനംചെയ്തു. ളാലം സെന്റ്‌ മേരീസ് ഹൈസ്കൂൾ വിദ്യാർഥി എയ്ഡൻ ജോ ദീപു അധ്യക്ഷനായി.
മിന്നു എൽസ സാജു(ലൂർദ്‌ സ്കൂൾ കോട്ടയം), ഗൗരിമ എസ് നായർ(ജവഹർ നവോദയ  വിദ്യാലയം, വടവാതൂർ) എന്നിവർ സംസാരിച്ചു. നഗരസഭാ അധ്യക്ഷ പി ആർ സോന കുട്ടികളെ സ്വീകരിച്ചു. അഭയം ഉപദേശക സമിതി ചെയർമാൻ വി എൻ വാസവൻ ശിശുദിന സന്ദേശം നൽകി. അസി. ഡെവലപ്മെന്റ്‌ കമീഷണർ(ജനറൽ) ജി അനിസ് ഐക്യദാർഢ്യ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി. ജവഹർ ബാലഭവൻ എക്സിക്യൂട്ടീവ് ഡയറക്ടർ മാടവന ബാലകൃഷ്ണപിള്ള സംസാരിച്ചു.
 
  
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top