14 December Saturday
പ്രമേഹ ദിനാചരണം

ബോധവൽക്കരണവുമായി കൂട്ടനടത്തം

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2019
കോട്ടയം
ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക പ്രമേഹദിനം ആചരിച്ചു. കലക്ടറേറ്റിൽനിന്ന് ആരംഭിച്ച കൂട്ടനടത്തം ജസ്റ്റിസ് കെ ടി തോമസ് ഉദ്ഘാടനംചെയ്തു. തോമസ് ചാഴികാടൻ എംപി അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, അഭയം ഉപദേശക സമിതി ചെയർമാൻ വി എൻ വാസവൻ, നഗരസഭ ചെയർപേഴ്സൺ പി ആർ സോന, ജില്ലാ പൊലീസ് മേധാവി പി എസ് സാബു, സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ അയ്മനം ബാബു, ജില്ലാ മെഡിക്കൽ ഓഫീസർ ജേക്കബ് വർഗീസ് എന്നിവർ കൂട്ട നടത്തത്തിൽ പങ്കാളികളായി.
സ്റ്റുഡൻസ് പൊലീസ് കേഡറ്റുകളും എൻഎസ്എസ് വളണ്ടിയർമാരും വിദ്യാർഥികളും അണിനിരന്ന നടത്തം തിരുനക്കര മൈതാനത്ത് സമാപിച്ചു. ജനറൽ ആശുപത്രി നേഴ്സിങ്‌ വിദ്യാർഥികൾ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. സൗജന്യ രക്തപരിശോധന, ആരോഗ്യ പരിശോധന, ഫലവൃക്ഷ തൈ വിതരണം എന്നിവയും നടത്തി.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ ഹോട്ടൽ, റെസ്റ്റോറന്റ്‌, ബേക്കറി അസോസിയേഷൻ പ്രതിനിധികൾക്കായി പ്രമേഹ ബോധവൽക്കരണ സെമിനാർ നടത്തി. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ  പി എൻ വിദ്യാധരൻ ക്ലാസെടുത്തു. ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ്‌ കമീഷണർ പി ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷനായി. ജില്ലാ മാസ് മീഡിയ ഓഫീസർ ഡോമി ജോൺ, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർ ആർ അനിൽകുമാർ എന്നിവർ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top