08 November Friday

രാജ്യാന്തര ബാലികാദിനമാചരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Oct 15, 2024
കോട്ടയം
രാജ്യാന്തര ബാലികാദിനവുമായി ബന്ധപ്പെട്ട് വനിതാ ശിശുവികസനവകുപ്പിന്റെ നേതൃത്വത്തിൽ കോട്ടയം മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ജില്ലാതല പരിപാടി 
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനംചെയ്‌തു.കലക്ടർ ജോൺ വി സാമുവൽ മുഖ്യാതിഥിയായി. ജില്ലയിലെ മുതിർന്ന പഠിതാവായ തങ്കമ്മ തങ്കപ്പനെ ആദരിച്ചു. മൗണ്ട് കാർമൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിനി ആതിര പ്രദീപ് അധ്യക്ഷയായി. ജില്ലാ വനിത -ശിശു വികസന ഓഫീസർ റ്റിജു റെയ്ച്ചൽ തോമസ്, മൗണ്ട് കാർമൽ ഗേൾസ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് എ എസ് ജെയ്ൻ, കോട്ടയം വനിതാ സംരക്ഷണ ഓഫീസർ വി എസ് ലൈജു, ശിശു സംരക്ഷണ ഓഫീസർ സി ജെ ബീന, ഡിഎച്ച്ഇഡബ്ല്യു ജില്ലാ കോ ഓർഡിനേറ്റർ പ്രിൻസി സൂസൻ വർഗീസ്,  വിദ്യാഭ്യാസ വകുപ്പ്‌ ജൂനിയർ സൂപ്രണ്ട്‌ നിധിമോൾ സെബാസ്‌റ്റ്യൻ, കുടുംബശ്രീ മിഷൻ സ്‌നേഹിത കൗൺസിലർ മഞ്‌ജു, സെന്റ്‌ജോസഫ്‌ സ്‌കൂൾ ഹെഡ്‌മിസ്‌ട്രസ്‌ സുമിന മോൾ കെ ജോൺ,  മൗണ്ട് കാർമൽ ഗേൾസ് ഹൈസ്‌കൂൾ വിദ്യാർഥിനി വന്ദന അജി എന്നിവർ സംസാരിച്ചു. തുടർന്ന് ഭാവിയെക്കുറിച്ചുള്ള പെൺകുട്ടിയുടെ കാഴ്ചപ്പാട് എന്ന വിഷയത്തിൽ സ്‌കൂൾ, കോളേജ് വിദ്യാർഥികൾ പങ്കെടുത്ത സംവാദവും നടന്നു.  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top