20 September Friday

നിയന്ത്രണം വിട്ട ലോറി 7 വണ്ടികളിൽ ഇടിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 15, 2019
 
കോട്ടയം
ദുരിതാശ്വാസ സാധനങ്ങളുമായി എത്തിയ ലോറി നിയന്ത്രണം വിട്ട് ഏഴു വാഹനങ്ങളിൽ ഇടിച്ചു. യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ബുധനാഴ്ച പകൽ 12.30 ന് ലോഗോസ് ജങ്‌ഷനിലായിരുന്നു അപകടം.  ലോറി പാഞ്ഞുവരുന്നത്‌ കണ്ട്‌ ട്രാഫിക് ഐലൻഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരൻ ഇറങ്ങിയോടി. 
  ഇടുക്കിയിൽനിന്ന്‌ വന്ന ലോറി പ്രളയ ദുരിതാശ്വാസ ക്യാമ്പിലേക്ക്‌ പോകുകയായിരുന്നു.  സാധനങ്ങളുമായി ലോഗോസ് ജങ്‌ഷനിൽനിന്ന്‌ പൊലീസ് പരേഡ് മൈതാനത്തിന്റെ ഭാഗത്തേയ്ക്കുള്ള റോഡിൽ പാർക്കുചെയ്തു. പിന്നീട്‌ ലോഡുമായി പുറപ്പെടാൻ സ്റ്റാർട്ട് ചെയ്തപ്പോൾ ബ്രേക്ക് നഷ്ടമായ ലോറി താഴേയ്ക്ക്‌ ഉരുണ്ട് നീങ്ങുകയായിരുന്നു. ആദ്യം മുന്നിൽ എത്തിയ കാറിൽ ഇടിച്ചു. ഇതിനു ശേഷം മുന്നോട്ടു നീങ്ങിയ ലോറി റെയിൽവേ സ്‌റ്റേഷൻ റോഡിൽനിന്ന്‌ എത്തിയ സൈലോ കാറിലും തുടർന്ന്‌ അഞ്ചുവാഹനങ്ങളിലും ഇടിച്ചു. നേരെ താഴേയ്ക്ക് എത്തിയ ലോറി ലോഗോസ് ജങ്‌ഷനിലെ ട്രാഫിക് ഐലൻഡ് ഇടിച്ചുതകർത്ത ശേഷമാണ്‌ നിന്നത്‌.                    
വെള്ളപ്പൊക്ക പ്രദേശങ്ങളിലൂടെ ഓടിയെത്തിയതിനാലാണ്‌ ബ്രേക്ക്‌ നഷ്ടമാകാൻ കാരണമെന്ന്‌ കരുതുന്നു. പരിക്കേറ്റവരെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
 
പ്രധാന വാർത്തകൾ
 Top