26 July Monday
ഇന്ധനവില

മഹിളകൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

പെട്രോൾ - ഡീസൽ വിലവർധനക്കെതിരെ മഹിളാ അസോസിയേഷൻ നേതൃത്വത്തിൽ കുമരകത്ത് ബിഎസ്എൻഎൽ ഓഫീസിനുമുമ്പിൽ നടത്തിയ പ്രതിഷേധസമരം ജില്ലാ പ്രസിഡന്റ് കെ വി ബിന്ദു ഉദ്ഘാടനംചെയ്യുന്നു

 
കോട്ടയം
കേന്ദ്രസർക്കാരിന്റെ പെട്രോൾ, ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച്‌ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ ഓഫീസിന് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ജില്ലയിൽ 185 കേന്ദ്രങ്ങളിലാണ്‌ പ്രതിഷേധം നടന്നത്‌. കോർപറേറ്റുകൾക്ക്‌ വേണ്ടി ഭരണം നടത്തുന്ന കേന്ദ്രസർക്കാർ കോവിഡ്‌ കാലത്ത്‌ ജനങ്ങളോട്‌ നടത്തുന്ന കടുത്ത ദ്രോഹമാണിതെന്നും സമരക്കാർ കുറ്റപ്പെടുത്തി. 
കുമരകത്ത്‌ ബിഎസ്‌എൻഎല്ലിന്‌ മുമ്പിൽ നടന്ന ധർണ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ കെ വി ബിന്ദു ഉദ്‌ഘാടനം ചെയ്‌തു. ഏരുമേലി പോസ്‌റ്റോഫീസ്‌ പടിക്കൽ നടന്ന പ്രതിഷേധം ജില്ലാ സെക്രട്ടറി തങ്കമ്മ ജോർജ്‌കുട്ടി ഉദ്‌ഘാടനം ചെയ്‌തു.  കോട്ടയത്ത്‌ ഹെഡ്‌പോസ്‌റ്റോഫീസ്‌ പടിക്കൽ നടന്ന ധർണ സംസ്ഥാന കമ്മിറ്റി അംഗം ഉഷ വേണുഗോപാൽ, ചങ്ങനാശേരിയിൽ സംസ്ഥാനകമ്മിറ്റി അംഗം കൃഷ്‌ണുകുമാരി രാജശേഖരൻ, പൂഞ്ഞാറിൽ സംസ്ഥാന എക്‌സി. അംഗം രമാ മോഹൻ എന്നിവർ ഉദ്‌ഘാടനം ചെയ്‌തു.കുറവിലങ്ങാട് ബിഎസ്എൻഎൽ ഓഫീസിനുമുന്നിൽ അസോസിയേഷൻ കടുത്തുരുത്തി ഏരിയ സെക്രട്ടറി സ്വപ്‌നാ സുരേഷ് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ  നീണ്ടൂർ പോസ്റ്റോഫീസിന് മുമ്പിൽ നടന്ന സമരം ഏരിയ സെക്രട്ടറി വി ഷീജ ഉദ്ഘാടനം ചെയ്തു. ആർപ്പൂക്കരയിൽ വി എം അമ്മിണി, അതിരമ്പുഴയിൽ സിപിഐ എം ലോക്കൽ സെക്രട്ടറി പി എൻ സാബു, മാന്നാനത്ത് അമ്പിളി പ്രദീപ്, അയ്മനം വെസ്റ്റിൽ സിന്ധു ബിജു, അയ്മനം ഈസ്റ്റിൽ സാലി ജയചന്ദ്രൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
അയർക്കുന്നം നീറിക്കാട് പോസ്റ്റ്‌ ഓഫീസിനു മുമ്പിൽ പ്രതിഷേധസമരം നടത്തി. സമരം മഹിളാ അസോസിയേഷൻ മുൻ ജില്ല സെക്രട്ടറി ടി ബി പദ്മകുമാരി ഉദ്‌ഘാടനം ചെയ്തു. അമയന്നൂരിൽ പഞ്ചായത്ത്‌ മെമ്പർ പ്രീതി ബിജു ഉദ്‌ഘാടനം ചെയ്തു.തിരുവഞ്ചൂർ പോസ്റ്റ്‌ ഓഫീസിനു മുമ്പിൽ നടന്ന സമരം അഡ്വ. ലീബ രാജൻ ഉദ്‌ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top