06 August Friday

ലക്ഷദ്വീപിന്‌ എസ്‌എഫ്‌ഐയുടെ ഐക്യദാർഢ്യം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 15, 2021

പുത്തനങ്ങാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ നടന്ന പ്രതിഷേധം

കോട്ടയം -
ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടപ്പിലാക്കിവരുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെ എസ്എഫ്ഐ ആഹ്വാനംചെയ്ത സമരം കോട്ടയം ജില്ലയിൽ 57 ലോക്കൽ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് സമരാനുകൂല മുദ്രാവാക്യങ്ങൾ എഴുതിച്ചേർത്ത പ്ലക്കാർഡുകൾ ഉയർത്തിപ്പിടിച്ചാണ് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുമ്പിലെ സമരത്തിൽ വിദ്യാർഥികൾ അണിനിരന്നത്. ജില്ലയിലെ വിവിധ ഏരിയ,- ലോക്കൽ കേന്ദ്രങ്ങളിലാണ് സമരം സംഘടിപ്പിച്ചു. ജില്ലയിലാകെ നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. കോട്ടയം ടൗണിൽ അഞ്ച്‌ കേന്ദ്രങ്ങളിൽ സമരം നടന്നു. പുത്തനങ്ങാടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിന്‌ മുന്നിൽ നടന്ന പ്രതിഷേധം എസ്‌എഫ്‌ഐ ലോക്കൽ സെക്രട്ടറി ജോസി ജോൺസൻ ഉദ്‌ഘാടനം ചെയ്‌തു. ലോക്കൽപ്രസിഡന്റ്‌ അശ്വിൻ ബിജു സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top