22 June Tuesday
കോവിഡ് പ്രതിരോധം

പ്രവർത്തനം ഊർജസ്വലമാക്കി 
ജില്ലാ പഞ്ചായത്ത്

വെബ് ഡെസ്‌ക്‌Updated: Saturday May 15, 2021

 കോവിഡ് രണ്ടാം വ്യാപനം ജില്ലയിൽ  അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അടിയന്തര തീരുമാനങ്ങൾ എടുക്കാൻ ജില്ലാ പഞ്ചായത്ത് യോഗം ചേർന്നു. ജില്ലയിലെ കോവിഡ്  പ്രതിരോധ പ്രവർത്തനങ്ങളെ യോഗം വിലയിരുത്തി. പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ ആക്കുന്നതിന് സജ്ജീകരണങ്ങൾ ഒരുക്കി. പ്രസിഡന്റ് നിർമല ജിമ്മി അധ്യക്ഷയായി. 

ഓൺലൈനിൽ ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക്‌ ഒരു കോടി രൂപ നൽകാൻ തീരുമാനിച്ചു. കൂടാതെ ആരോഗ്യപ്രവർത്തകർക്കും സാമൂഹിക സന്നദ്ധ പ്രവർത്തകർക്കും പിപിഇ കിറ്റും മറ്റ് അനുബന്ധ സൗകര്യങ്ങളും നൽകുന്നതിന് പത്ത്‌ ലക്ഷം രൂപ അനുവദിച്ചു.  
ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തിന്‌ കീഴിലുള്ള സിഎച്ച്സി ഉൾപ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളിൽ ആംബുലൻസ് സൗകര്യം അനുവദിക്കുന്നതിനും ഹോമിയോ പ്രതിരോധ മരുന്ന് ജില്ലയിലെ മുഴുവൻ വീടുകളിലും ഉടൻ എത്തിക്കുന്നതിനും 20 ലക്ഷം രൂപ വകയിരുത്തി. എംആർഎഫ് സ്പോൺസർ ചെയ്ത കോവിഡ്  രോഗികളുടെ ഓക്സിജൻ ലെവൽ അളക്കാൻ ഉപയോഗിക്കുന്ന 500 പൾസ്‌ ഓക്സി മീറ്റർ പഞ്ചയത്തുകൾ വഴി വിതരണം ചെയ്യാൻ  തീരുമാനിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് ജില്ലയിൽ നാശനഷ്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കമ്മിറ്റി വിലയിരുത്തി. ആവശ്യമായ മുൻകരുതൽ എടുക്കുന്നതിന് അധികൃതർക്ക് നിർദേശം നൽകിയതായി പ്രസിഡന്റ് പറഞ്ഞു. മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ തൃതല പഞ്ചായത്തുകൾ മുഖേന ഏകോപിപ്പിച്ച്‌ നടത്താൻ ഡിവിഷൻ മെമ്പർമാർക്ക് നിർദേശം നൽകി. 
യോഗത്തിൽ വൈസ് പ്രസിഡന്റ് ടി എസ് ശരത്‌, വിവിധ സ്റ്റാൻഡിങ്‌ കമ്മിറ്റി അധ്യക്ഷൻമാരായ  പി എസ് പുഷ്പമണി,  മഞ്ജു സുജിത്ത്, ജെസ്സി ഷാജൻ,  ടി എൻ ഗിരീഷ്‌കുമാർ, മെമ്പർമാരായ ജോസ് പുത്തൻകാലാ, പി എം മാത്യു, രാജേഷ് വാളിപ്ലാക്കൽ, പി ആർ അനുപമ, ശുഭേഷ് സുധാകരൻ, ഹേമലത പ്രേംസാഗർ, രാധ വി  നായർ, റെജി എം ഫിലിപ്പോസ്, സുധ കുര്യൻ, പി കെ വൈശാഖ്, കെ വി ബിന്ദു, പ്രൊഫ. റോസമ്മ  സോണി, ജോസ് മോൻ മുണ്ടയ്ക്കൽ, ഹൈമി ബോബി  എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top