21 April Sunday

ജന്മനാടിന്റെ സ്നേഹാദരം

വെബ് ഡെസ്‌ക്‌Updated: Monday Apr 15, 2019

പുതുപ്പള്ളി മണ്ഡലത്തിലെ പര്യടനത്തിൽ അകലക്കുന്നം പഞ്ചായത്തിൽ വി എൻ വാസവന്റെ ജന്മസ്ഥലമായ മണലിൽ വിഷുക്കണി നൽകി സ്വീകരിക്കുന്ന നാട്ടുകാർ

 പുതുപ്പള്ളി

വി എൻ വാസവൻ ജനിച്ചുവളർന്ന മറ്റക്കര മണൽ എന്ന കൊച്ചു ഗ്രാമപ്രദേശം. നാടിന്റെ പുത്രൻ എൽഡിഎഫ് സ്ഥാനാർഥിയായി എത്തിയപ്പോൾ ഏറ്റവും സന്തോഷിച്ചതും ഈ പ്രദേശമാകും. ഞായറാഴ്ചത്തെ വി എൻ വാസവന്റെ പ്രചാരണം തുടങ്ങിയത് പുതുപ്പള്ളി മണ്ഡലത്തിൽ ഉൾപ്പെടുന്ന ഈ പ്രദേശത്തായിരുന്നു. ആബാലവൃദ്ധം ജനം വാസവന് ആശംസയേകാനെത്തി.
ജ്ഞാനപ്രകാശിനി വായനശാലയുടെ സമീപമായിരുന്നു പര്യടനത്തിന്റെ ഉദ്ഘാടനം. വാസവൻ വായിച്ചുവളർന്ന വായനശാലയാണത്. അദ്ദേഹത്തിലെ പൊതുപ്രവർത്തകനെ ഉണർത്തിയത് ഇവിടത്തെ പുസ്തകങ്ങളായിരുന്നു. നാടിനോടെന്ന പോലെ വായനശാലയുമായി അദ്ദേഹത്തിന് ആത്മബന്ധമുണ്ട്. 
മണലിലെത്തിയ സ്ഥാനാർഥിക്ക് ഉശിരൻ മുദ്രാവാക്യങ്ങളോടെ പ്രവർത്തകർ സ്വീകരണമൊരുക്കി. നാട്ടിൽ പൊതുപ്രവർത്തനം തുടങ്ങിയകാലത്ത് ഒപ്പമുണ്ടായിരുന്നവർ സ്വീകരണത്തിനെത്തിയിരുന്നു. കരിക്കിൻകുലയും പഴക്കുലയുമെല്ലാം അവർ സമ്മാനമായി നൽകി.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top