25 May Monday

ഹാഷിഷ് ഓയിലും കഞ്ച-ാവുമായി യുവാവ് പിടിയില്‍

വെബ് ഡെസ്‌ക്‌Updated: Sunday Mar 15, 2020

 

കടുത്തുരുത്തി
ഹാഷിഷ് ഓയിലും കഞ്ച-ാവുമായി യുവാവ് പിടിയിൽ. ആർപ്പൂക്കര വില്ലൂന്നി ചിറയ്ക്കൽ താഴെ കൊല്ലമാത്തറ കെൻസ് സാബു(26)വിനെയാണ് കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തത്. വിദ്യാർഥികൾക്ക് വിൽക്കാനായി ഹാഷിഷും കഞ്ച-ാവുമായി എത്തിയപ്പോഴാണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ്‌ ഇയാളെന്ന്‌ പൊലീസ് പറഞ്ഞു. ഇയാളിൽനിന്ന-ും 250 ഗ്രാം കഞ്ച-ാവും 25 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തു. ശനിയാഴ്ച പകൽ 10.30 ഓടെയാണ്‌ സംഭവം. 
കടുത്തുരുത്തിയിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിൽ വിദ്യാർഥികൾക്ക്‌ പ്രതി കഞ്ച-ാവും ഹാഷിഷ് ഓയിലുമടക്കമുള്ള ലഹരി ഉല്പന്ന-ങ്ങൾ വിൽക്കുന്ന-തായി പൊലീസിന് വിവരം ലഭിച്ചിരിന്നു. തുടർന്ന-ു പൊലീസ് പ്രദേശം കേന്ദ്രീകരിച്ച്‌ പരിശോധന ഊർജിതമാക്കി. ഇതിനിടെയാണ് ബാഗിൽ ഹാഷിഷ് ഓയിലും കഞ്ച-ാവുമായി യുവാവ് എത്തിയതായി വിവരം ലഭിച്ചത്. തുടർന്ന-് എസ്ഐ  റെനീഷിന്റെയും എഎസ്‌ഐ പ്രമോദ്, ജില്ലാ പൊലീസ് മേധാവി ജി ജയദേവിന്റെ ലഹരിവിരുദ്ധ സേനയിലെ സിവിൽ പൊലീസ് ഓഫിസർമാരായ അനീഷ്, രാകേഷ് എ-ിവരുടെയും നേതൃത്വത്തിൽ ഇയാളെ പിടികൂടിയത്. പൊലീസിനെ കണ്ട-് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നട-ന്നില്ല. 
ഓൺലൈനിലൂടെ കാറുകൾ വാടകയ്ക്ക് എടുത്ത ശേഷം കഞ്ച-ാവ് കടത്തുന്ന-താണ് പ്രതിയുടെ രീതിയെന്ന-് പൊലീസ് പറഞ്ഞു. സുഹൃത്തുക്കളുടെയോ മറ്റ്‌ ആരുടെയെങ്കിലും പേരിലോ ആണ് ഇയാൾ കാറുകൾ എടുത്തത്. തുടർന്ന-് തമിഴ്‌നാട്ടിലും കമ്പത്തുമെത്തി ലഹരിവസ്‌തുക്കൾ കേരളത്തിലെത്തിക്കും. ഇതിനിടെ പൊലീസോ, എക്‌സൈസോ പിന്തുടർന്ന-ാൽ കാർ ഉപേക്ഷിച്ചു രക്ഷപ്പെടും. കാറിന്റെ വാടക ചോദിച്ച് ഉടമയെത്തിയാൽ ഭീഷണിപ്പെടുത്തിയും ഗുണ്ട-ായിസത്തിലൂടെയും വിരട്ടി ഓടിക്കും. 
മാസങ്ങൾക്കു മുമ്പ്  ആർപ്പൂക്കര–-നീണ്ട-ൂർ റോഡിൽ കുട്ടോമ്പുറം ഷാപ്പിനു സമീപത്തു നിന്ന-ും കഞ്ച-ാവുമായി പിടികൂടിയ എക്കോസ്‌പോട്ട് കാറും കുടമാളൂരിലെ പെട്രോൾ പമ്പിലേക്കു ഇടിച്ചു കയറ്റിയ ബെലോനോ കാറും വാടകയ്ക്കു എടുത്തത് കെൻസാണെന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്-്.  പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
 
 
പ്രധാന വാർത്തകൾ
 Top