29 May Friday

നിർദേശങ്ങൾ പാലിക്കണം:- മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Mar 15, 2020
കോട്ടയം
രോഗപ്രതിരോധ പ്രവർത്തനം കർശനമായി നടപ്പാക്കാനും  വ്യക്തിശുചിത്വവും പരിസരശുചിത്വവും പ്രോത്സാഹിപ്പിക്കാനും തദ്ദേശഭരണ സ്ഥാപനങ്ങൾ മുൻകൈ എടുക്കണമെന്ന് മന്ത്രി പി തിലോത്തമൻ ജില്ലാതല അവലോകനയോഗത്തിൽ നിർദേശിച്ചു. കൊറോണ വൈറസ് ബാധ നിയന്ത്രിക്കുന്നതിന് സർക്കാർ നൽകിയിട്ടുള്ള നിർദേശങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണം. 
  ജനങ്ങൾക്കിടയിൽ അനാവശ്യ ഭീതിപരത്തുന്ന സാഹചര്യം ഒഴിവാക്കണമെന്നും നിലവിലെ പ്രതിസന്ധി നേരിടുന്നതിന് സംസ്ഥാന സർക്കാർ എടുക്കുന്ന തീരുമാനങ്ങളെ പൂർണമായും അംഗീകരിക്കുമെന്നും മറ്റു ജനപ്രതിനിധികൾ പറഞ്ഞു. 
തോമസ് ചാഴികാടൻ എംപി, എംഎൽഎമാരായ സി കെ ആശ, മാണി സി കാപ്പൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, സി എഫ് തോമസ്, പി സി ജോർജ്, ഡോ. എൻ ജയരാജ്, മോൻസ് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, കലക്ടർ പി കെ സുധീർ ബാബു, ജില്ലാ പൊലീസ് മേധാവി ജി ജയദേവ്, കോട്ടയം മുനിസിപ്പൽ ചെയർപേഴ്സൺ ഡോ. പി ആർ സോന, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഡോ. ശോഭ സലിമോൻ, എഡിഎം അനിൽ ഉമ്മൻ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജേക്കബ് വർഗീസ്, കോട്ടയം മെഡിക്കൽ കോളേജിലെ സാംക്രമിക രോഗ ചികിത്സാ വിഭാഗം മേധാവി ഡോ. സജിത്കുമാർ തുടങ്ങിയവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top