26 January Wednesday

റബർ നിയമം 
പിൻവലിക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
സ. വി ആർ ഭാസ്‌ക്കരൻ നഗർ (കോട്ടയം )
കർഷകദ്രോഹമായ നിർദിഷ്‌ട റബർ നിയമം പിൻവലിക്കണമെന്ന്‌ സിപിഐ എം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
റബർ വ്യവസായികോൽപ്പന്നമായി കണക്കാക്കിയതുകൊണ്ട്‌ കൃഷിക്കുള്ള സഹായം ലഭിക്കുന്നില്ല. യുക്തിക്ക്‌ നിരക്കാത്ത ഈ നിലപാട് കേന്ദ്രം തിരുത്തണം. റബർ കർഷകർക്ക്‌ കൂടുതൽ വിനാശകരമായ നിർദിഷ്‌ട റബർ പ്രൊമോഷൻ ആൻഡ്‌ ഡെവലപ്‌മെന്റ്‌ എന്ന കരട്‌ നിയമം പിൻവലിക്കണം. കേന്ദ്രസർക്കാർ നിശ്‌ചയിച്ച കുറഞ്ഞ വിലയിൽ താഴെയോ കൂടിയ വിലയിലും കൂട്ടിയോ വിറ്റാൽ ഒരുവർഷം വരെ തടവും പിഴയും എന്ന വ്യവസ്ഥവരെ കരട്‌ നിയമത്തിലുണ്ട്‌. റബർ മേഖല വ്യവസായികൾക്ക്‌ അടിയറവയ്‌ക്കുന്നതാണ്‌ ഈ നിയമം.  
2014 ലെ റബർ ബോർഡ്‌ കണക്കനുസരിച്ച്‌ ഒരു കിലേയ്‌ക്ക്‌ 172 രൂപയാണ്‌ ഉൽപാദന ചെലവ്‌. ഡോ. സ്വാമിനാഥൻ കമീഷൻ റിപ്പോർട്ടനുസരിച്ച്‌ താങ്ങുവില 250 രൂപ കിട്ടേണ്ടതാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. പ്രൊഫ. ആർ നരേന്ദ്രനാഥ്‌ പ്രമേയം അവതരിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top