25 January Saturday
പൗരത്വ ഭേദഗതി ബിൽ

പ്രതിഷേധാഗ്നിയായി

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് സിപിഐ എം നടത്തിയ മാർച്ച് സിഐടിയു ജില്ലാ പ്രസിഡന്റ്‌ ടി ആർ രഘുനാഥൻ ഉദ്ഘാടനം ചെയ്യുന്നു

 കോട്ടയം

മതാടിസ്ഥാനത്തിൽ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ സിപിഐ എം നേതൃത്വത്തിൽ ജില്ലയിലെമ്പാടും പ്രതിഷേധം സംഘടിപ്പിച്ചു. ഭരണഘടനാ മൂല്യങ്ങൾക്ക്‌ വിരുദ്ധവും തുല്യതയ്‌ക്കുള്ള അവകാശം ഹനിക്കുന്നതുമായ ബില്ലാണ്‌ കേന്ദ്ര ബിജെപി സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ച്‌ പാസാക്കിയത്‌. ഇന്ത്യൻ പൗരത്വം മതാടിസ്ഥാനത്തിൽ നിശ്ചയിച്ച്‌ രാജ്യത്തെ കലാപഭൂമിയാക്കാനുള്ള വർഗീയ നയങ്ങൾക്കെതിരെ ഉയർന്ന പ്രതിഷേധത്തിൽ നൂറുകണക്കിന്‌ ആളുകൾ പങ്കെടുത്തു. 
 
 
കോട്ടയം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്‌ പോസ്‌റ്റോഫീസിലേക്ക്‌ പ്രകടനം നടത്തി. തിരുനക്കര മോട്ടോർ തൊഴിലാളി യൂണിയൻ ഓഫീസ്‌ പരിസരത്തുനിന്ന്‌ പ്രകടനം ആരംഭിച്ചു. തുടർന്നു ചേർന്ന യോഗം ജില്ലാ സെക്രട്ടറിയറ്റംഗം ടി ആർ രഘുനാഥൻ ഉദ്‌ഘാടനം ചെയ്‌തു. സി എൻ സത്യനേശൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി ശശികുമാർ, ഏരിയ കമ്മിറ്റിയംഗങ്ങളായ പി എൻ രവി, എ കെ മാധവൻ, എം എസ്‌ ബഷീർ, മഹിളാ അസോസിയേഷൻ ഏരിയ സെക്രട്ടറി മണി ചന്ദ്രൻ, ലോക്കൽ സെക്രട്ടറിമാരായ പി കെ പ്രകാശ്‌, പി എസ്‌ സച്ചിദാനന്ദ നായിക്ക്‌, പി സി ബിജു എന്നിവർ സംസാരിച്ചു. 
ഏറ്റുമാനൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫീസ് പടിക്കലേക്ക്  മാർച്ചും ധർണയും നടത്തി.  ജില്ലാ കമ്മറ്റിയംഗം അഡ്വ. വി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ജോണി വർഗീസ് അധ്യക്ഷനായി. ഏരിയ കമ്മിറ്റിയംഗങ്ങളായ പി എസ് അനിയൻ, പി കെ മണി, എം കെ ബാലകൃഷ്ണൻ, ബാബു ജോർജ്‌, പി എൻ സാബു, കെ എൻ രാജു എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി ടി വി ബിജോയി സ്വാഗതം പറഞ്ഞു.
 കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിലേക്ക് മാർച്ച് നടത്തി. ഏരിയ കമ്മിറ്റിയംഗം പി കെ നസീർ ഉദ്‌ഘാടനം ചെയ്തു. വി എൻ രാജേഷ്, കെ എൻ രാജേഷ്, പി കെ അബ്ദുൽ കരീം, പി കെ സണ്ണി, കെ എൻ ദാമോദരൻ, ടി കെ ജയൻ, പി കെ സുധീർ, കെ ആർ തങ്കപ്പൻ, പഞ്ചായത്ത് പ്രസിഡന്റുമാരായ ഷക്കീലാ നസീർ, എം പി സുമംഗലാദേവി എന്നിവർ സംസാരിച്ചു. സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ് പടിക്കൽ നിന്നും മാർച്ച് ആരംഭിച്ചു. 
കടുത്തുരുത്തി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടുത്തുരുത്തി ബിഎസ്‌എൻഎൽ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. ഏരിയ സെക്രട്ടറി കെ ജി  രമേശൻ ഉദ്‌ഘാടനം ചെയ്തു. കെ യു വർഗീസ് അധ്യക്ഷനായി. ടി സി വിനോദ്, ഇ ജെ ജോസഫ്, കെ ബി ശശിധരൻ,  റെജി കെ ജോസഫ്, ലില്ലി മാത്യു, സദാനന്ദശങ്കർ, ജോർജ്‌ വർക്കി,  എൻ എസ്‌ രാജു, കെ ടി സുഗുണൻ, ബ്ലോക്ക് പഞ്ചായത്തംഗം അന്നമ്മ രാജു എന്നിവർ സംസാരിച്ചു.
പാലാ ഏരിയാ കമ്മിറ്റിയുടെ  നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. ളാലം പാലം ജങ്ഷനിൽ ചേർന്ന യോഗം ഏരിയ സെക്രട്ടറി പി എം ജോസഫ് ഉദ്ഘാടനം ചെയ്തു. ടി ആർ വേണുഗോപാൽ അധ്യക്ഷനായി. എം ആർ റെജിമോൻ, ബേബി വർക്കി, എ എസ് ജയപ്രകാശ് എന്നിവർ സംസാരിച്ചു. 
പൊൻകുന്നം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. ലോക്കൽ കമ്മിറ്റി ഓഫീസിൽ നിന്ന് ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി പാർടി ഓഫീസിൽ അവസാനിച്ചു.  യോഗം സിപിഐ എം വാഴൂർ ഏരിയ കമ്മിറ്റിയംഗം ഐ എസ് രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം കെ ടി സുരേഷ് അധ്യക്ഷനായി. ലോക്കൽ കമ്മിറ്റിയംഗം ബി ഗൗതം സ്വാഗതവും കെ കെ സുരേഷ് നന്ദിയും പറഞ്ഞു.
തലയോലപ്പറമ്പ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പോസ്റ്റോഫിസ് മാർച്ച് സംഘടിപ്പിച്ചു. ജില്ലാ കമ്മിറ്റി അംഗം എം പി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം ടി ബി മോഹനൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി കെ ശെൽവരാജ്, എ പത്രോസ്, എസ് അരുൺകുമാർ, ടി വി രാജൻ, ടി സി ഷൺമുഖൻ, രഞ്ജുഷ ഷൈജി എന്നിവർ സംസാരിച്ചു.
ചങ്ങനാശേരി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ടി ബി റോഡിൽനിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി കെഎസ്ആർടിസി ജങ്‌ഷനിൽ സമാപിച്ചു. ഏരിയ കമ്മിറ്റിയംഗങ്ങളായ, പി എൻ രാജപ്പൻ, ടി പി അജികുമാർ, അഡ്വ. പി എ നസീർ, പി എൻ എം സാലി, പി കെ രവീന്ദ്രൻ നായർ, പി ആർ അനിൽ കുമാർ, സി സനൽകുമാർ, എം കെ ഉണ്ണികൃഷ്ണൻ, അനിതാ സാബു, പി എ ബിൻസൺ എന്നിവർ സംസാരിച്ചു.  
വൈക്കം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ്‌ പോസ്‌റ്റോഫീസിനു മുന്നിലേക്ക്‌ മാർച്ച്‌ ചെയ്‌തു. ഏരിയ സെക്രട്ടറി കെ അരുണൻ ഉദ്ഘാടനം ചെയ്‌തു. നഗരസഭാ ചെയർമാൻ പി ശശിധരൻ, ലോക്കൽ സെക്രട്ടറി എം സുജിൻ, ഒ എം ഉദയപ്പൻ, ആനന്ദ്‌ബാബു എന്നിവർ സംസാരിച്ചു. കെ കുഞ്ഞപ്പൻ അധ്യക്ഷനായി. 
വാഴൂരിൽ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. സിഐടിയു ഏരിയ സെക്രട്ടറി കാനം രാമകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.സിപിഐ എം ലോക്കൽ സെക്രട്ടറി അഡ്വ. ബൈജു കെ ചെറിയാൻ അധ്യക്ഷനായി. ഒ കെ ശിവൻകുട്ടി, റംഷാദ് റഹ്മാൻ എന്നിവർ സംസാരിച്ചു. പത്തനാട്ട് സിപിഐ എം ലോക്കൽ സെക്രട്ടറി എ എച്ച് ഷിയാസ് ഉദ്ഘാടനം ചെയ്തു. എം പി നാരായണൻ നായർ അധ്യക്ഷനായി. മുകേഷ് കെ മണി, അനിയൻ ആറ്റുകുഴി, അക്ബർ ഷാ എന്നിവർ സംസാരിച്ചു. നെടുംകുന്നത്ത് ഏരിയ കമ്മിറ്റിയംഗം പി കെ ബിജി ഉദ്ഘാടനം ചെയ്തു. കെ ആർ ജയപ്രകാശ് അധ്യക്ഷനായി. എം എൻ വിജയൻ, രഞ്ജി രവീന്ദ്രൻ, ജോ ജോസഫ് എന്നിവർ സംസാരിച്ചു. കറുകച്ചാലിൽ ലോക്കൽ സെക്രട്ടറി പ്രശാന്ത് ജി കൃഷ്ണ ഉദ്ഘാടനം ചെയ്തു. കെ ജി ബാബു കുട്ടൻ അധ്യക്ഷനായി. സജി മാത്യു, കെ ജയപ്രസാദ് എന്നിവർ സംസാരിച്ചു.   സിപിഐ എം  അയർക്കുന്നം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണർകാട് കവലയിൽ നടന്ന ധർണ സിപിഐ എം ജില്ലാ കമ്മിറ്റിയംഗം അഡ്വ. റെജി സഖറിയ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി എൻ ബിനു അധ്യക്ഷനായി. ഏ രിയ കമ്മിറ്റി അംഗം എൻ അനിൽകുമാർ, മണർകാട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി അഡ്വ. എസ് അജിത്കുമാർ, മണർകാട് വെസ്റ്റ് ലോക്കൽ സെക്രട്ടറി കെ സി ബിജു എന്നിവർ സംസാരിച്ചു.  
സിപിഐ എം പുതുപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധം  ജില്ലാ സെക്രട്ടറിയറ്റംഗം കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സിഐടിയു ഏരിയ സെക്രട്ടറി കെ എൻ വിശ്വനാഥൻ അധ്യക്ഷനായി. സിപിഐ എം പുതുപ്പള്ളി ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസ്, ഏരിയ കമ്മിറ്റി അംഗം എ ജെ ജോൺ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി വി എം പ്രദീപ് സ്വാഗതവും ഏരിയ കമ്മിറ്റിയംഗം എ ജി രവീന്ദ്രൻ നന്ദിയും പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top