13 December Friday
മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷന്‍ അദാലത്ത്

ജില്ലയിൽ പാസാക്കിയത്‌ 6.93 ലക്ഷം രൂപ

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019
 
കോട്ടയം
മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ ജില്ലയിൽ നടത്തിയ അദാലത്തിൽ കടാശ്വാസമായി 6,93,754 രൂപ അനുവദിക്കാൻ സർക്കാരിന്‌ ശുപാർശ നൽകിയതായി ചെയർമാൻ ജസ്റ്റിസ് പി എസ് ഗോപിനാഥൻ പറഞ്ഞു.  
കോട്ടയം ജില്ലാ സഹകരണ ബാങ്കിന്റെ കുമരകം, ചെമ്പ് ശാഖകൾ, തലയാഴം, ബ്രഹ്മമംഗലം, കാരാപ്പുഴ സർവീസ് സഹകരണ ബാങ്കുകൾ, എസ്ബിഐ കുമരകം എന്നിവിടങ്ങളിൽനിന്ന്‌ വായ്പ എടുത്ത ഒമ്പത് മത്സ്യത്തൊഴിലാളികൾക്കാണ് കടാശ്വാസം അനുവദിച്ചത്.കോട്ടയം സഹകരണ അർബൻ ബാങ്കിൽനിന്ന്‌ എടുത്ത വായ്പ മത്സ്യത്തൊഴിലാളി ഉപയോഗപ്പെടുത്തിയതിന്റെ റിപ്പോർട്ട് ലഭ്യമാക്കാൻ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തി. വൈക്കം റെസ്റ്റ് ഹൗസിൽനടന്ന അദാലത്തിൽ 59 കേസുകൾ പരിഗണിച്ചു. കക്ഷികൾ ഹാജരില്ലാത്തതിനാൽ നാലുകേസുകൾ അടുത്ത അദാലത്തിലേക്ക് മാറ്റി. പുതിയ പരാതികളും അദാലത്തിൽ  ലഭിച്ചു.
 
 
പ്രധാന വാർത്തകൾ
 Top