14 December Saturday

ശിശുദിന റാലി തിരുനക്കരയിൽ നിന്ന്‌

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2019
കോട്ടയം
ജവഹർ ബാലഭവന്റെ ആഭിമുഖ്യത്തിൽ വ്യാഴാഴ്‌ച നഗരത്തിൽ നടക്കുന്ന ശിശുദിന റാലി രാവിലെ 8.30 ന് തിരുനക്കര ക്ഷേത്ര മൈതാനിയിൽ യുപി വിഭാഗം മലയാളം പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ സി എ ആർച്ച (എസ്എംവി ഹൈസ്കൂൾ പൂഞ്ഞാർ ) ഉദ്ഘാടനംചെയ്യും. 
സമ്മേളനത്തിൽ എൽപി വിഭാഗം മലയാളം പ്രസംഗമത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എയ്ഡൻ ജോ ദീപു(പാലാ ളാലം സെന്റ് മേരീസ് ഹൈസ്കൂൾ) അധ്യക്ഷനാകും. ഇംഗ്ലീഷ്, ഹിന്ദി പ്രസംഗ മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടിയ മിന്നു എൽസ സാജു(കോട്ടയം ലൂർദ്‌ സ്കൂൾ), ഗൗരിമ എസ്‌ നായർ(ജവഹർ നവോദയ വിദ്യാലയം വടവാതൂർ) എന്നിവരും സംസാരിക്കും. 
  റാലി നഗരം ചുറ്റി ബേക്കർ സ്‌കൂൾ മൈതാനിയിൽ സമാപിക്കും. റാലി വിജയിപ്പിക്കുന്നതിന്റെ ഭാഗമായി നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top