20 November Wednesday

ജില്ലാ അധ്യാപക സംഗമം സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019
കോട്ടയം
വിജ്ഞാനോത്സവം മുതൽ സൂര്യോത്സവം വരെയുള്ള വിവിധ ശാസ്ത്ര വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിന് കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ അധ്യാപക സംഗമം നടത്തി. ഡിസംബർ 26 ന് അനുഭവപ്പെടുന്ന വലിയസൂര്യഗ്രഹണത്തിന്റെ കാഴ്ചയോടെ സൂര്യോത്സവം സമാപിക്കും. അധ്യാപക സംഗമം മാനം മഹാത്ഭുതം എന്ന വിഷയത്തിൽ ക്ലാസെടുത്ത് ഡോ. എം പി വാസുദേവൻ ഉദ്ഘാടനംചെയ്തു. പി പ്രകാശൻ വിജ്ഞാനോത്സവം കർമ പരിപാടി അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് കെ എ രാജൻ അധ്യക്ഷനായി. ഡോ.എസ്  എം പ്രമീള സ്വാഗതവും പി ജെ സാബു നന്ദിയും പറഞ്ഞു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top