23 November Saturday

മാണി സി കാപ്പന്റെ നന്ദി പ്രകാശന പര്യടനം സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019

 പാലാ

ജനവിധി പാഴാവില്ലെന്ന‌് ഉറപ്പേകി വോട്ടർമാരോട‌് നന്ദി അറിയിച്ച‌് മാണി സി കാപ്പൻ എംഎൽഎയുടെ പര്യടനം സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ സ‌്നേഹവായ്‌പ്പോടെ വരവേറ്റ വോട്ടർമാരോട‌് നാടിന്റെ വികസനത്തിന‌് ഒപ്പമുണ്ടാകുമെന്ന‌ ഉറപ്പ‌് ആവർത്തിച്ച‌് പ്രഖ്യാപിച്ചാണ‌് നാല‌് നാൾ നീണ്ട നന്ദി പ്രകാശന പര്യടനത്തിന‌് പരിസമാപ‌്തിയായത‌്. ഏലിക്കുളം, കൊഴുവനാൽ, മുത്തോലി പഞ്ചായത്തുകളിലായിരുന്നു അവസാന ദിവസത്തെ പര്യടനം. കുട്ടികളുമായെത്തിയ വീട്ടമ്മമാർ  ഉൾപ്പെടെയുള്ളവരും യുവാക്കൾ, തൊഴിലാളികൾ,  കർഷകർ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിലുള്ള വിവിധ വിഭാഗം വോട്ടർമാർ സ്വീകരണ കേന്ദ്രങ്ങളിൽ കാത്തുനിന്ന‌് എംഎൽഎയെ വരവേറ്റു. 
എലിക്കുളം മല്ലികശേരിയിൽനിന്ന‌് ആരംഭിച്ച പര്യടനം സിപിഐ എം കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയംഗം എസ‌് ഷാജി ഉദ‌്ഘാടനം ചെയ‌്തു. വൈകിട്ട‌് മുത്തോലിക്കവലയിലെ സമാപനകേന്ദ്രത്തിൽ വിദ്യാർഥിനികൾ വരവേൽപ്പ്‌ നൽകി. ഗ്രാമീണ മേഖലയിലെ വികസന ആവശ്യങ്ങൾകൂടി പരിഗണിച്ച‌് എൽഡിഎഫ‌് സർക്കാരിന്റെ സഹായത്തോടെ മണ്ഡലത്തിന്റെ സമഗ്ര വികസനം സാധ്യമാക്കുമെന്ന‌് മാണി സി കാപ്പൻ പറഞ്ഞു. എൽഡിഎഫ‌് നേതാക്കളായ ലാലിച്ചൻ ജോർജ‌്, ബാബു കെ ജോർജ‌്, ജോസ‌് പാറേക്കാട്ട‌്, ജോഷി പുതുമന, ജോസ‌് കുറ്റിയാനിമറ്റം, സിബി തോട്ടുപുറം, പീറ്റർ പന്തലാനി, തോമസ്‌ കെ കുന്നപ്പള്ളി,  ആർ സുദർശൻ, ജോയി കുഴിപ്പാല, ടി ആർ വേണുഗോപാൽ, വി ജി വിജയകുമാർ, ഷാർളി മാത്യു, സണ്ണി ഡേവിഡ‌്, അഡ്വ. വി ടി തോമസ‌്, ക്ലീറ്റസ‌് ഇഞ്ചിപ്പറമ്പലിൽ, എം പി കൃഷ‌്ണൻനായർ,  കെ സി സോണി,  വി ജി ബിനു, പുഷ‌്പാ ചന്ദ്രൻ, ജോസ‌് അന്തീനാട്ട‌്, തോമാച്ചൻ പാലക്കുടി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top