13 November Wednesday
സഹൃദയ സമിതി ജൂബിലിയാഘോഷം സമാപിച്ചു

വായന കുറഞ്ഞാൽ സയനൈഡ്‌ കാലം: ഏഴാച്ചേരി

വെബ് ഡെസ്‌ക്‌Updated: Monday Oct 14, 2019
 
പാലാ  
നല്ല വായനയും ആസ്വാദന വികാര-‐വിചാരങ്ങളും കുറയുമ്പോഴാണ് സമൂഹം  പൊട്ടാസ്യം സയനൈഡിലേക്കും മറ്റും തിരിയുന്നതെന്ന് കവിയും സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡന്റുമായ ഏഴാച്ചേരി രാമചന്ദ്രൻ പറഞ്ഞു. പാലാ സഹൃദയ സമിതിയുടെ സുവർണ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നൂ അദ്ദേഹം. 
വായനയിൽ നിന്ന് സമൂഹം അകലാതിരിക്കാൻ എഴുത്തുകാർക്കും ബാധ്യതയുണ്ട്. മലയാള സാഹിത്യത്തെ മനുഷ്യ മുഖത്തേക്ക് തിരിച്ചു നിർത്താൻ എഴുത്തുകാർ ശ്രദ്ധിക്കണം. പുതുതലമുറ നോവൽ പ്രസ്ഥാനത്തിലേക്ക് വരുന്നുണ്ടെങ്കിലും കവിതയിലേക്ക് ആ ഒഴുക്കില്ല. അക്ഷരവെളിച്ചം കെടാതെ കാക്കാൻ അരനൂറ്റാണ്ടായി യത്നിക്കുന്ന പാലാ സഹൃദയ സമിതി അക്ഷര ലോകത്തെ അത്ഭുതമാണെന്നും ഏഴാച്ചേരി പറഞ്ഞു.
പാലാ നഗരസഭാ ചെയർപേഴ്സൺ ബിജി ജോജോ അധ്യക്ഷയായി. കെ എൻ സുകുമാരൻ നായർ സ്മാരക  യുവ കവിതാ പുരസ്ക്കാരം ആര്യാ ഗോപിക്ക് ഏഴാച്ചേരി രാമചന്ദ്രൻ സമ്മാനിച്ചു. സഹൃദയ സമിതി സുവർണ ജൂബിലി മാധ്യമ പുരസ്കാരം സുനിൽ പാലായ്ക്ക്  ഡോ. സെബാസ്റ്റ്യൻ പോൾ സമ്മാനിച്ചു. രവി പുലിയന്നൂർ, രവി പാലാ, ഏലിക്കുളം ജയകുമാർ, ജോസ് മംഗലശേരി, പി എസ് മധുസൂദനൻ, ഡി ശ്രീദേവി എന്നിവർ സംസാരിച്ചു. പാലാ രാഗമാലിക അവതരിപ്പിച്ച കവിതാഞ്ജലി പരിപാടിയും ഉണ്ടായി.
 
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top