20 October Wednesday

ആന്റി നാർക്കോട്ടിക് ജാഗ്രതാ സെല്ലുകളുമായി പാലാ രൂപത

വെബ് ഡെസ്‌ക്‌Updated: Tuesday Sep 14, 2021
പാലാ
സമീപകാലത്ത് വർധിക്കുന്ന മദ്യ-–-മയക്കുമരുന്ന് ഉപയോഗത്തിനും അനുബന്ധ സംഭവവികാസങ്ങൾക്കുമെതിരെ ആന്റിനാർക്കോട്ടിക് ജാഗ്രതാ സെല്ലുകൾ രൂപീകരിക്കുമെന്ന് പാലാ രൂപതാ കെസിബിസി മദ്യവിരുദ്ധ സമിതി. 
മദ്യ-ലഹരിവിരുദ്ധ പ്രവർത്തനത്തിന് നിരവധി പുരസ്‌കാരങ്ങൾ ലഭിക്കുകയും ശക്തമായ മുന്നേറ്റം നടത്തുകയും ചെയ്യുന്ന പാലാ രൂപതയിൽ രൂപതാധ്യക്ഷൻ വിശ്വാസികളോട്‌ കരുതലിനായി പറഞ്ഞ പ്രസ്‌താവന ദുർവ്യാഖ്യാനം ചെയ്ത് മുതലെടുപ്പ് നടത്താൻ ശ്രമിച്ച തൽപരകക്ഷികളുടെ വിഫല ശ്രമത്തെ സമിതി അപലപിച്ചു. വിശ്വാസികളോട് എന്ത് ഉദ്‌ബോധിപ്പിക്കണമെന്ന് ഇതര വിശ്വാസങ്ങളിൽപ്പെട്ടവരോ വിരുദ്ധരോ നിഷ്‌കർഷിക്കേണ്ടതില്ല. നേതൃത്വത്തിന്റെയും വിശ്വാസികളുടേയും കടമയും അവകാശവുമാണത്. പ്രദേശത്ത് നിലനിൽക്കുന്ന മതസൗഹാർദ്ദം തകർക്കാൻ ഒരുശക്തികളെയും അനുവദിക്കില്ലെന്നും സമിതി അറിയിച്ചു. ബിഷപ് മാർ ജോസഫ് കല്ലറങ്ങാടിന് സമ്പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സമിതി അറിയിച്ചു. 
പ്രസിഡന്റ് പ്രസാദ് കുരുവിള അധ്യക്ഷനായി. യോഗത്തിൽ ഡയറക്ടർ ഫാ. വിൻസന്റ് മൂങ്ങാമാക്കൽ, ജോസ് കവിയിൽ, ജോസ് ഫ്രാൻസിസ്, ബെന്നി കൊള്ളിമാക്കിയിൽ, സിസ്‌റ്റർ റെനി, ഡെയ്‌സമ്മ ചൊവ്വാറ്റുകുന്നേൽ, ആകാശ് ആന്റണി, അലക്‌സ് കെ എമ്മാനുവേൽ, ജെസി ജോസ്, റ്റിന്റു അലക്‌സ്, എബ്രഹാം ഫ്രഞ്ചി, സിബി പാറൻകുളങ്ങര എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top