24 October Thursday

കാപ്പന‌് കേരള പ്രവാസി സംഘത്തിന്റെ പിന്തുണ

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019
പാലാ
പാലാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ‌് സ്ഥാനാർഥി മാണി സി കാപ്പനെ വിജയിപ്പിക്കാൻ കേരള പ്രവാസി സംഘം സംസ്ഥാന ജനറൽ സെക്രട്ടറി കെ വി അബ‌്ദുൾ  ഖാദർ എംഎൽഎ പ്രസ‌്താവനയിൽ അഭ്യർഥിച്ചു. 
പ്രവാസികൾക്ക‌് ഗുണകരമായ പദ്ധതികൾ പ്രാവർത്തികമാക്കിയത‌് എൽഡിഎഫ‌് സർക്കാരാണ‌്. ക്ഷേമ പെൻഷൻ നിലവിലുണ്ടായിരുന്നതിനേക്കാൾ മൂന്നിരട്ടി വർധിപ്പിച്ചു. സാന്ത്വനം പദ്ധതി അനുസരിച്ച‌് ചികിത്സാ സഹായവവും  നോർക്ക ഡിപ്പാർട്ട്മെന്റ്‌ പ്രോജക്ട് ഫോർ റിട്ടേൺ എമിഗ്രന്റ‌്സ്(എൻഡിപിആർഇഎം) പദ്ധതി  പ്രകാരം പുനരധിവാസ പ്രവർത്തനങ്ങളും ഊർജിതമമാക്കി.   ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണനാളിൽ ഒരു രൂപ പോലും പ്രവാസി പെൻഷൻ വർധിപ്പിച്ചില്ല. ഗൾഫ‌് മലയാളികളെ കൊള്ളയടിക്കുന്ന വിധത്തിലാണ‌് വിമാനയാത്രാക്കൂലി വർധന. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഇടപെടാതെ പ്രവാസികളെ കബളിപ്പിക്കുകയാണ‌്. പ്രവാസിക്ഷേമം സംബന്ധിച്ച വ്യക്തമായ കാഴ‌്ചപ്പാട‌് എൽഡിഎഫിന‌് മാത്രമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
 
പ്രധാന വാർത്തകൾ
 Top