24 October Thursday

കോട്ടയം സമ്പൂർണ്ണ ഹരിത സാക്ഷരതയിലേക്ക്: മന്ത്രി തോമസ്‌ ഐസക്കിന്റെ എഫ്‌ബി പോസ്‌റ്റ്‌

വെബ് ഡെസ്‌ക്‌Updated: Saturday Sep 14, 2019

 

 
കോട്ടയം
ജനകീയ നദീ പുനരുദ്ധാരണ പദ്ധതിയായ മീനച്ചിലാർ‐മീനന്തറയാർ‐കൊടൂരാർ പുനർ സംയോജനപദ്ധതിയുടെ ഭാഗമായി  മീനച്ചിലാറിൽ പതിക്കുന്ന കട്ടച്ചിറ തോട‌്, പന്നഗം തോട‌്, ളാലം തോട‌് എന്നിവ പുനരുദ്ധരിക്കുന്നതിനെക്കുറിച്ചായിരുന്നു മന്ത്രിയുടെ കുറിപ്പ‌്. സന്നദ്ധ സംഘടനകളുടെയും ജനങ്ങളുടെയും മുൻകൈയിൽ നടന്ന പദ്ധതി പുഴകളുടെ  പുനരുദ്ധാരണം മാത്രമല്ല, പുഴയോരങ്ങളിലുള്ള വയലുകളെ തിരിച്ചുപിടിക്കുന്നതിലും മീനച്ചിലാർ‐മീനന്തറയാർ‐കൊടൂരാർ പദ്ധതി വിജയിച്ചു. ഞീഴൂർ പഞ്ചായത്തിൽ  നിന്നുമാരംഭിച്ച‌് ആറ്  പഞ്ചായത്തുകളിലൂടെ 14 കിലോമീറ്റർ ഒഴുകുന്നതാണ‌് കട്ടച്ചിറ തോട്. കങ്ങഴ പഞ്ചായത്തിൽ നിന്ന‌് ആറ‌്  പഞ്ചായത്തുകളിലൂടെ 28 കിലോമീറ്റർ സഞ്ചരിച്ച് പുന്നത്തുറയിൽ  പതിക്കുന്നതാണ‌് പന്നഗം തോട്. രാമപുരം പഞ്ചായത്തിൽ നിന്നാരംഭിച്ച്  അഞ്ച‌് പഞ്ചായത്തുകളിലൂടെ 20 കിലോമീറ്റർ ഒഴുകി പാലായിൽ  എത്തുന്ന ളാലം തോടും പുനരുദ്ധരിക്കുന്നതിന് നടത്തേണ്ട പഠനങ്ങൾ, രൂപീകരിക്കേണ്ട ജനകീയ സമിതികൾ, ഏറ്റെടുക്കേണ്ട പ്രവൃത്തികൾ വിശദമാക്കുന്ന രൂപരേഖ തയ്യാറായെന്നും അദ്ദേഹം വിവരിക്കുന്നു.    അഡ്വ. കെ അനിൽകുമാർ ആണ് കോഡിനേറ്റർ. ആദ്യം അഞ്ച‌് പഞ്ചായത്തുകളിലെ നദീ പുനരുദ്ധാരണത്തിൽ ആരംഭിച്ച  പ്രസ്ഥാനം ജില്ലയിൽ മീനച്ചിലാറിന്റെ  വൃഷ്ടിപ്രദേശത്തെ ഏതാണ്ട് എല്ലാ പ്രദേശത്തേക്കും വ്യാപിക്കുകയാണ്. 
   ളാലം തോട് സന്ദർശിച്ചതും മന്ത്രി വിശദീകരിച്ചു. 12 കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന തോടാണിത് . എന്തെല്ലാം അഴുക്കുകളാണ്‌, ഒഴുക്ക് ഉണ്ടായിട്ടുപോലും തോട്ടിൽ കാണാൻ കഴിഞ്ഞത്. കടനാട് പഞ്ചായത്തിലെ പട്ടണകേന്ദ്രത്തിലെ ഭാഗമാണ്  കണ്ടത്. പാലാ ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ തോട് ശുചീകരണത്തിന്റെ പ്രവർത്തനം  ആരംഭിക്കും. ജലസേചനവിഭാഗം ഇതിനായി പണം നീക്കിവച്ചിട്ടുണ്ട്. ഹരിത മിഷന്റെ സഹായവും ഉണ്ടാവും.  അനിവാര്യമായ പിന്തുണ കൊടുത്താൽ ജില്ലയിലെ നദീ പുനരുദ്ധാരണ പ്രവർത്തങ്ങൾ പുതിയൊരു വിതാനത്തിലേക്ക് ഉയരുമെന്നും മന്ത്രി ഫെയ‌്സ‌്ബുക്കിൽ കുറിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top