26 August Monday

ജില്ലയിൽ 220 വീടുകൾ തകർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 14, 2019

 

കോട്ടയം
മഴക്കെടുതിയിൽ ജില്ലയിൽ 11 വീടുകൾ  പൂർണമായും 209 വീടുകൾ ഭാഗീകമായും തകർന്നു. ഏറ്റവും കൂടുതൽ വീടുകൾ പൂർണമായും നശിച്ചത്  കോട്ടയം  താലൂക്കിലാണ്. ഇവിടെ ആറു  വീടുകൾ പൂർണമായി തകർന്നു. 58 വീടുകൾ ഭാഗീകമായി  തകർന്നു. മീനച്ചിൽ താലൂക്കിലാണ് ഭാഗീകമായി തകർന്ന വീടുകൾ കൂടുതലുള്ളത്‌. 97 വീടുകളാണിവിടെ  ഭാഗീകമായി തകർന്നത്‌.  മൂന്ന് വീടുകൾ പൂർണമായും തകർന്നിട്ടുണ്ട്. കാഞ്ഞിരപ്പള്ളി താലൂക്കിൽ വീടുകളൊന്നും പൂർണമായി തകർന്നിട്ടില്ല. ആറ് വീടുകൾക്ക് ഭാഗികമായ  കേടുപാടുകളാണ് ഉണ്ടായിട്ടുള്ളത്.  ചങ്ങനാശേരി താലൂക്കിൽ -36 ഭാഗികമായും ഒരെണ്ണം പൂർണമായും തകർന്നു.  വൈക്കത്ത്‌ 12 വീടുകൾ ഭാഗികമായി തകർന്നപ്പോൾ ഒരെണ്ണം പൂർണമായും തകർന്നു.  
പ്രധാന വാർത്തകൾ
 Top