24 May Friday

തണലായി സിപിഐ എം; ബിജുവിനും മക്കൾക്കും തലചായ്ക്കാൻ ഇടമാകുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 14, 2018

 തിരുവാർപ്പ്

വീടില്ലാതെ പെൺമക്കളുമായി അലഞ്ഞ കുടുംബത്തിന് വീടിനായി സിപിഐ എം കൈകോർത്തപ്പോൾ അതിൽ കണ്ണിയാകാൻ ജനങ്ങളും എത്തി. കിടപ്പാടമില്ലാതെ അലയുന്ന കായലോടിൽ ബിജു നാരായണനും  മൂന്ന് പെൺമക്കൾക്കും വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു. സിപിഐ എം തിരുവാർപ്പ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമിച്ച് നൽകുന്ന വീടിനുള്ള സ്ഥലത്തിന്റെ കൈവശരേഖ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വൻ ബിജുവിനും മകൾക്കും കൈമാറി. യോഗത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ അനിൽകുമാർ അധ്യക്ഷനായി. ഏരിയ സെക്രട്ടറി ബി ശശികുമാർ, ലോക്കൽ സെക്രട്ടറി പി എൻ ഹരി, എ കെ മാധവൻ, തിരുവാർപ്പ്  പഞ്ചായത്ത് പ്രസിഡന്റ് ജെസി നൈനാൻ എന്നിവർ സംസാരിച്ചു. കെട്ടിട നിർമാണ കമ്മിറ്റി സെക്രട്ടറി ഇ ജി സുരേഷ് ബാബു സ്വാഗതം പറഞ്ഞു.
ആർപ്പൂക്കര മൂന്നുകണ്ടത്തിൽ പ്രിൻസ് ജോസഫും വേളൂർ കേളപ്പുലാക്കൽ അബ്ദുള്ളയും സൗജന്യമായി നൽകിയ മൂന്ന് സെന്റ സ്ഥലത്താണ‌് വീട‌് നിർമിക്കുന്നത‌്. ആറുലക്ഷത്തോളം രൂപ ചിലവിൽ ജനപങ്കാളിത്തത്തോടെ നാലുമാസം കൊണ്ട് വീട് നിർമിച്ച‌് നൽകാനാണ് പാർടി തീരുമാനം. ഇതിനായി 18, 19 തീയതികളിൽ തിരുവാർപ്പ് മേഖലയിലെ എല്ലാവീടുകളിലും ഫണ്ട് ശേഖരണം നടത്തും. 
 
 
പ്രധാന വാർത്തകൾ
 Top