05 August Wednesday

കാരിത്താസിൽ ടെലി മെഡിസിൻ സംവിധാനം

വെബ് ഡെസ്‌ക്‌Updated: Tuesday Jul 14, 2020
കോട്ടയം
കാരിത്താസ് ആശുപത്രിയിൽ‌ ടെലിമെഡിസിൻ സംവിധാനം തുടങ്ങി. കോവിഡ് 19 പശ്ചാത്തലത്തിൽ അണുവ്യാപന സാഹചര്യം ഒഴിവാക്കി ചികിത്സ നൽകുകയാണ്‌ ലക്ഷ്യം‌. ആശുപത്രി വെബ്സൈറ്റ്‌ വഴി ചികിത്സ തേടാവുന്ന സംവിധാനമാണിത്‌. ആരോഗ്യപ്രവർത്തകർക്കും ഡോക്ടർമാർക്കും രോഗം ബാധിക്കുന്ന സാഹചര്യത്തിൽ ഏറ്റവും സുരക്ഷിതമായ പരിശോധനാ രീതിയാണ്‌ ഓൺലൈൻ ടെലി മെഡിസിൻ. ആശുപത്രിയുടെ വെബ്‌സൈറ്റായ www.caritashospital.org യിൽ കയറി ലഭിക്കുന്ന ഫോൺ നമ്പരിൽ വിളിച്ച്‌ പരിശോധനാ സമയം ബുക്ക്‌ ചെയ്യാം. അനുവദിക്കുന്ന സമയത്ത്‌ വീഡിയോ വഴി പരിശോധനതേടാം. മരുന്നിനുള്ള കുറിപ്പും ഓൺലൈനായി അയക്കും. അത്യാവശ്യക്കാർക്ക്‌ മരുന്ന്‌ എത്തിച്ചുകൊടുക്കാനുള്ള സൗകര്യവും ചെയ്യുമെന്ന്‌ ആശുപത്രി അധികൃതർ പറഞ്ഞു. ടെലിമെഡിസിൻ സംവിധാനം ജില്ലാ പൊലീസ്‌ മേധാവി‌ ജി ജയ്‌ദേവ്‌ ഉദ്‌ഘാടനംചെയ്‌തു.‌ 
വാർത്താവിനിമയ ഉപാധികളും വിവരസാങ്കേതികവിദ്യയും സമന്വയിക്കുന്ന ടെലിമെഡിസിൻ സാധ്യതകളിലേക്ക്‌ ലോകം ഉറ്റുനോക്കുകയാണെന്ന് ആശുപത്രി ഡയറക്ടർ ഫാ. ബിനു കുന്നത്ത്‌ അറിയിച്ചു. മരുന്ന്‌ വിതരണം അടക്കമുള്ളവകൂടി ഏകോപിപ്പിച്ചാലേ ടെലിമെഡിസിൻ പൂർണഫലം ചെയ്യൂ. ഇതിന്‌ സർക്കാരിന്റെ പൂർണ പിന്തുണ വേണമെന്നും ഫാ. ബിനു കുന്നത്ത്‌ പറഞ്ഞു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top