03 August Tuesday

പിടിമുറുക്കി ലഹരി മാഫിയ

വെബ് ഡെസ്‌ക്‌Updated: Monday Jun 14, 2021
കോട്ടയം
കോവിഡും, ലോക്‌ഡൗണും മറയാക്കി ജില്ലയിൽ ലഹരി മാഫിയാ ശക്തമാകുന്നു.  മദ്യം കിട്ടാതായതൊടെ, വാറ്റും, കഞ്ചാവു വിൽപനയും സജീവമായിരിക്കുകയാണ്‌.  നഗരത്തിൽ നിന്നും വിട്ട്‌ ഗ്രാമ പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ്‌ ഇവരുടെ പ്രവർത്തനം. യുവാക്കളും, പ്രായമായവരുമാണ്‌ ഇര. തണലായി ജില്ലയിലെ ഗുണ്ടാസംഘങ്ങളും. 
വാറ്റാൻ ഒഴിഞ്ഞ സ്ഥലം
കാട്‌ പിടിച്ച്‌ ഒഴിഞ്ഞ്‌ കിടക്കുന്ന സ്ഥലമാണ്‌ ഇവർ വാറ്റാനായി ഉപയോഗിക്കുന്നത്‌. ഇത്തരം സ്ഥലമായതിനാൽ ആരുടെയും ശ്രദ്ധയിൽ പെടില്ല എന്നതും തണലാണ്‌. ചുറ്റിനും ആൾതാമസം കുറവുള്ള സ്ഥലമാണ്‌ ഇതിനായി സംഘം തെരെഞ്ഞെടുക്കുക. വാറ്റ്‌ ഒരു കുപ്പിക്ക്‌ ആയിരത്തിന്‌ മുകളിലാണ്‌ വില. ഇവർക്ക്‌ കൂട്ടായി കഞ്ചാവ്‌ മാഫിയ ഗുണ്ടകളുടെ സംരക്ഷണവുമുണ്ട്‌. 
റൂട്ട്‌ മാറിയെത്തുന്ന കഞ്ചാവ്‌
കമ്പം, തേനി എന്നിവിടങ്ങളിൽ നിന്നായിരുന്നു നമ്മുടെ ജില്ലയിൽ കഞ്ചാവ്‌ എത്തിയിരുന്നത്‌. ഇപ്പോൾ അത്‌ മാറി ആന്ധ്ര, കർണാടക, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുമായി വരവ്‌. വിലക്കുറവും, സാധനം സുലഭമായി ലഭിക്കുമെന്നതിനാൽ ഇവിടെ നിന്നും കൊണ്ടുവരുവാൻ കാരണം.  അവശ്യവസ്‌തുക്കൾ, ഭക്ഷ്യവസ്‌തുക്കൾ, സിമന്റ്‌ എന്നീ ലോഡുമായി വരുന്ന ലോറികളിലാണ്‌ കഞ്ചാവ്‌ എത്തുന്നത്‌. രഹസ്യ അറകളിൽ സൂക്ഷിച്ചാണ്‌ ഇവ എത്തിക്കുക. കഞ്ചാവ്‌ വിൽക്കാൻ ഉപയോഗിക്കുന്നത്‌ സമൂഹ മാധ്യമങ്ങൾ തന്നെയാണ്‌. വീട്ടുകാരുടെ ആരുടെയെങ്കിലും പേരിൽ വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പുകൾ ഉണ്ടാക്കി  അതുവഴിയാണ്‌ വിതരണം. ആവശ്യക്കാരെ കണ്ടത്തുന്നതും ഇതുവഴി തന്നെ.
ലോക്‌ഡൗണിൽ പിടികൂടി കേസുകൾ
ലോക്‌ഡൗൺസമയത്ത്‌ എക്‌സൈസ്‌ നേതൃത്വത്തിൽ 1105 പരിശോധനകളാണ്‌ നടത്തിയത്‌. പൊലീസുമായി സംയുക്തമായി 45 പരിശോധനകളും നടത്തി. 
അബ്‌കാരി : 132, നർക്കോട്ടിക്‌ കേസുകൾ : 16, അനധികൃത പുകയില ഉൽപന്ന വിൽപന : 301 എന്നീ കേസുകളിലായി 138 പ്രതികളാണുള്ളത്‌. ഇവരിൽ 60 പേരെ അറസ്‌റ്റ്‌ ചെയ്‌തു. 7000 ലിറ്റർ വാഷാണ്‌ ഈ ലോക്‌ഡൗൺ കാലത്ത്‌ പിടികൂടിയത്‌. ഹാഷിഷ്‌ ഓയിൽ 2.300 ലിറ്റർ, ഹാൻസ്‌ 1600 പായ്ക്കറ്റ്‌, അരിഷ്‌ടം 12 ലിറ്റർ, ചാരായം - 231 ലിറ്റർ, അന്യസംസ്ഥാന നിന്നും കൊണ്ടുവന്ന  മദ്യം 20 ലിറ്റർ, കഞ്ചാവ്‌ 750 ഗ്രാം എന്നിങ്ങനെയാണ്‌ എക്‌സൈസ്‌ നൽകുന്ന കണക്കുകൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top