19 October Saturday

കാലവർഷം നേരിടാൻ വിദ്യാര്‍ഥികള്‍ക്ക് പരിശീലനം

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019
കോട്ടയം
കാലവർഷ കെടുതി  നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ദേശീയ ദുരന്ത പ്രതികരണ സേനയുടെ(എൻഡിആർഎഫ്) പരിശീലന പരിപാടി ആരംഭിച്ചു.  ടീം ഇൻ ചാർജ് ഇൻസ്പെക്ടർ പി മാരിക്കനിയുടെ നേതൃത്വത്തിലുള്ള സംഘം  പൂഞ്ഞാർ കോളേജ് ഓഫ് എൻജിനിയറിങിലാണ് ആദ്യ പരിശീലനം സംഘടിപ്പിച്ചത്. 
അപകടങ്ങളിൽപ്പെടുന്നവർക്ക് പ്രഥമശുശ്രൂഷ നൽകൽ, പ്രളയം, മണ്ണിടിച്ചിൽ തുടങ്ങിയവ ഉണ്ടാകുമ്പോളും കെട്ടിടങ്ങൾ തകർന്നു വീഴുമ്പോഴും രക്ഷാപ്രവർത്തനം നടത്തേണ്ട രീതികൾ, രക്ഷാപ്രവർത്തകർ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്നിവ വിശദീകരിച്ചു. കൃത്രിമശ്വാസോച്ഛാസം നൽകൽ, തടി കഷ്ണങ്ങളും തുണിയുമുപയോഗിച്ച് താൽകാലിക സ്ട്രെറ്റ്ചർ നിർമ്മിക്കുന്നവിധം, നടക്കാൻ കഴിയാത്തവരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റുന്ന രീതി, കയർ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം എന്നിവ പ്രദർശിപ്പിച്ചു. 
വെള്ളിയാഴ‌്ച കുമരകം എസ്കെഎം എച്ച്എസ്എസിലെ വിദ്യാർഥികൾക്ക് പരിശീലനം നൽകും. ജില്ലയിലെ പരിസ്ഥിതി ദുർബല മേഖലകളിലും ആശുപത്രികളിലും വ്യവസായ ശാലകളിലും സന്ദർശനം നടത്തുന്ന എൻഡിആർഎഫ് പ്രതിനിധികൾ  ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും.
 
പ്രധാന വാർത്തകൾ
 Top