16 September Monday

പാലാ–- -കട്ടപ്പന കെഎസ്ആർടിസി ലിമിറ്റഡ് സ്റ്റോപ്പ് സർവീസ് തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday May 14, 2019

 എറണാകുളത്തുനിന്നും പാലാ വഴി കട്ടപ്പനയിലേക്ക് പുതിയ ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി സർവീസ് കെഎസ്ആർടിസി ആരംഭിച്ചു. രാവിലെ 6.50 ന് എറണാകുളത്തു നിന്നും ആരംഭിച്ച് പിറവം - ഉഴവൂർ_ വലവൂർ - നെല്ലിയാനി -കൊട്ടാരമറ്റം വഴി 9. 20- ന് പാലായിൽ എത്തും. തുടർന്ന് ഈ രാറ്റുപേട്ട -വാഗമൺ വഴി 12.50 ന് കട്ടപ്പനയിലെത്തും തിരികെ കട്ടപ്പന നിന്നും 1.45-ന് വാഗമൺ ഈരാറ്റുപേട്ട വഴി 4. 50- പാലായിലും 5 ന‌് കൊട്ടാരമറ്റം നെല്ലിയാനി - ഉഴവൂർ - പിറവം - വഴി 7.15ന് എറണാകുളത്തും എത്തും. പുതിയ സർവീസ് ഇന്നു മുതൽ ആരംഭിച്ചു. വാഗമൺ വഴി ആരംഭിച്ച പുതിയ കട്ടപ്പന സർവീസിനെ യാത്രക്കാരുടെ സംഘടനകൾ സ്വാഗതം ചെയ്തു.

 
പ്രധാന വാർത്തകൾ
 Top