24 February Monday

വനിതാസാഹിതി ഒ എൻ വിയെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

 കോട്ടയം

വനിതാ സാഹിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒ എൻ വി സ്‌മൃതി സംഘടിപ്പിച്ചു. കെഎസ്‌ടിഎ ഹാളിൽ നടന്ന പരിപാടി സിനിമാതാരം ഗായത്രി ഉദ്‌ഘാടനം ചെയ്‌തു. വനിതാസാഹിതി ജില്ലാ പ്രസിഡന്റ്‌ അഡ്വ.ഗിരിജാ ബിജു അധ്യക്ഷയായി. പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി അഡ്വ. എൻ ചന്ദ്രബാബു മുഖ്യപ്രഭാഷണം നടത്തി. സിപിഐ എം ഏരിയ സെക്രട്ടറി ബി ശശികുമാർ, വി വി ഷൈല, നസീമ സലിം, ഹേനദേവദാസ്, പു ക സ സംസ്ഥാന ജനറൽ കൗൺസിൽ അംഗങ്ങളായ വി ജി ശിവദാസ്, പുകസ സംസ്ഥാന കമ്മിറ്റി അംഗം എം എൻ ശ്യാമള എന്നിവർ സംസാരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റായ എം ജി ശശിധരനെ ആദരിച്ചു.
ജില്ലാ സെക്രട്ടറി പി  കെ ജലാജാമണി സ്വാഗതവും, കെ എം ഏലിയാമ്മ നന്ദിയും പറഞ്ഞു. ഒ എൻ വി കവിതകളും ചലച്ചിത്ര, നാടക ഗാനങ്ങളുടെയും അവതരങ്ങളും നടന്നു.
 
 
പ്രധാന വാർത്തകൾ
 Top