04 July Saturday
പാചകവാതക വില വർധന

ജീവനക്കാരുടെയും അധ്യാപകരുടെയും പ്രതിഷേധാഗ്നി

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

 കോട്ടയം

ഗാർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കുത്തനെ വർധിപ്പിച്ചതിനെതിരെ ജില്ലയിലെമ്പാടും ജീവനക്കാരും അധ്യാപകരും എഫ്എസ്ഇടിഒ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിച്ചു.  
 കോട്ടയം കലക്ടറേറ്റിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി  വി കെ ഉദയൻ, കെജിഒഎ ജില്ലാ സെക്രട്ടറി ഒ ആർ പ്രദീപ് കുമാർ, വി കെ ജയശ്രീ എന്നിവർ സംസാരിച്ചു.
കാഞ്ഞിരപ്പള്ളി മിനി സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗത്തിൽ എൻജിഒ യൂണിയൻ ജില്ലാ പ്രസിഡന്റ്‌ കെ ആർ അനിൽകുമാർ, എസ് അനൂപ്, കോട്ടയം മെഡിക്കൽ കോളേജിൽ സംസ്ഥാന കമ്മിറ്റിയംഗം പി എൻ കൃഷ്ണൻ നായർ, കെ ടി രാജേഷ് കുമാർ, കെ പി ശ്രീനി, കെ സന്തോഷ് കുമാർ, ജി സോമരാജൻ, കെ ആർ ജീമോൻ എന്നിവർ സംസാരിച്ചു.
 കോട്ടയം ടൗണിൽ എൻജിഒ യൂണിയൻ ജില്ലാ ട്രഷറർ എൻ പി പ്രമോദ് കുമാർ, കെജിഒഎ ജില്ലാ ട്രഷറർ ഷാജിമോൻ ജോർജ്, ഇ എസ് സിയാദ്, ഷിബു ഗണേശ് എന്നിവർ സംസാരിച്ചു.
 ചങ്ങനാശേരിയിൽ കെഎംസിഎസ്‌യു ജില്ലാ സെക്രട്ടറി വിജുമോൻ, കെജിഒഎ സംസ്ഥാന കമ്മിറ്റിയംഗം അർജ്ജുനൻപിള്ള, ബെന്നി പി കുരുവിള എന്നിവർ സംസാരിച്ചു. 
 പാമ്പാടിയിൽ കെജിഒഎ ജില്ലാ പ്രസിഡന്റ്‌ ഡോ. എ പ്രവീൺ, സജിമോൻ തോമസ്, പാലായിൽ  എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം ജെ അശോക് കുമാർ, വൈക്കത്ത് കെ ജി അഭിലാഷ്, സി ബി ഗീത എന്നിവർ സംസാരിച്ചു. പ്രതിഷേധ പ്രകടനങ്ങളിൽ നൂറ് കണക്കിന് ജീവനക്കാർ പങ്കെടുത്തു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top