29 January Saturday

അക്ഷരനഗരിയിൽ ചുവപ്പാരവം

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022

സിപിഐ എം 
ജില്ലാ സമ്മേളനത്തിന് തുടക്കംകുറിച്ച് 
വി ആർ ഭാസ്കരൻ നഗറിൽ കേന്ദ്രകമ്മിറ്റിയംഗം 
വൈക്കം വിശ്വൻ 
പതാക ഉയർത്തുന്നു

സ. വി ആർ ബി നഗർ 
( കോട്ടയം മാമ്മൻമാപ്പിള ഹാൾ)
സിപിഐ എം ജില്ലാ സമ്മേളന പ്രചാരണം തുടങ്ങിയിട്ട്‌ ആഴ്‌ചകളായെങ്കിലും പ്രതിനിധി സമ്മേളന തുടക്കത്തോടെ അക്ഷരനഗരി പൂർണമായി ചുവപ്പണിഞ്ഞു. രക്തപതാകകളും തോരണങ്ങളും പ്രധാന നിരത്തുകളിലെല്ലാം നിറഞ്ഞുപാറുന്നു. 
മൺമറഞ്ഞ മുൻകാലനേതാക്കളുടെയും രക്തസാക്ഷികളുടെയും ആകർഷകമായ ചിത്രങ്ങളും   ആവേശംവിതറുന്നു. മാർക്സിസ്‌റ്റ്‌ ആചാര്യന്മാരായ മാർക്സിന്റെയും ലെനിന്റെയും ആകർഷകമായ ഛായാചിത്രങ്ങളും ഒരുക്കിയിട്ടുണ്ട്‌. 
കോവിഡ്‌ നിയന്ത്രണങ്ങൾപാലിച്ച്‌ മാമ്മൻമാപ്പിള ഹാളിലാണ്‌ പ്രതിനിധി സമ്മേളനം നടക്കുന്നത്‌. വെള്ളിയും ശനിയും തുടരും. കേന്ദ്രകമ്മിറ്റി അംഗമായ വൈക്കം വിശ്വൻ പതാക ഉയർത്തി. 
നീണ്ടൂർ രക്തസാക്ഷികളായ ആലി, വാവ, ഗോപി എന്നിവരുടെ ബലികുടീരത്തിൽനിന്ന്‌  ജില്ലാകമ്മിറ്റിയംഗം കെ എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ എത്തിച്ച ദീപശിഖ ജില്ലാ സെക്രട്ടറി എ വി റസൽ ഏറ്റുവാങ്ങി. മന്ത്രി വി എൻ വാസവൻ ദീപശിഖ തെളിച്ചു. 
ജില്ലാ സെക്രട്ടറി എ വി റസൽ പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ചു. സമ്മേളനനടത്തിപ്പിന്‌   ജില്ലാസെക്രട്ടറിയറ്റംഗങ്ങൾ സ്‌റ്റിയറിങ്‌ കമ്മിറ്റിയായി പ്രവർത്തിക്കുന്നു. വിവിധ കമ്മിറ്റികളെയും സമ്മേളനം തെരഞ്ഞെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top