29 January Saturday
റിപ്പബ്ലിക്‌ ദിന പരേഡ്‌

ശ്രീനാരായണഗുരുവിന്റെ 
ജീവചരിത്രാവിഷ്‌കാര ഫ്‌ളോട്ടിന്‌ അനുമതി നൽകണം

വെബ് ഡെസ്‌ക്‌Updated: Friday Jan 14, 2022
കോട്ടയം
ശ്രീനാരായണഗുരുവിന്റെ ജീവചരിത്രാവിഷ്‌കാരണത്തിന്‌ റിപ്പബ്ലിക് ദിന പരേഡിൽ അവതരണാനുമതി നിഷേധിച്ചതിൽ സിപിഐ എം ജില്ലാ സമ്മേളനം പ്രതിഷേധിച്ചു. ഫ്‌ളോട്ടിന്‌ അടിയന്തരമായി അനുമതി നൽകണമെന്നും കേന്ദ്രസർക്കാരിനോട്‌ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സി ജെ ജോസഫാണ്‌ പ്രമേയം അവതരിപ്പിച്ചത്‌.
പ്രാകൃതാചാരങ്ങളിൽ കുടുങ്ങിക്കിടന്ന ജനങ്ങളെയും കേരള സമൂഹത്തെ വിശേഷിച്ചും തികച്ചും ശാസ്‌ത്രബോധത്തോടെ നവീകരിക്കുന്നതിന്‌ മാർഗ ദർശനം നൽകിയ ശ്രീനാരായണഗുരുവിന്റെ  നവോത്ഥാന ചിന്തകളെ പ്രതിഫലിപ്പിക്കുന്ന ഫ്‌ളോട്ടാണ്‌ റിപ്പബ്ലിക്ക്‌ ദിന പരേഡിൽ അവതരിപ്പിക്കാൻ കേരളം തയ്യാറാക്കിയത്‌.  സംസ്‌കാരികരംഗത്തു മാത്രമല്ല, ആധുനിക വിദ്യാഭ്യാസം, ശാസ്‌ത്രം, വ്യവസായം, കൃഷി, ആരോഗ്യപരിപാലനം എന്നിവയെക്കുറിച്ചെല്ലാം കാലോചിത  നിർദ്ദേശങ്ങളും സംഘാടനവും നടത്തി ശ്രദ്ധേയമായ മഹത്‌വ്യക്തിത്വമാണ്‌ ശ്രീനാരായണഗുരു. ‘വിദ്യകൊണ്ട്‌ പ്രബുദ്ധരാകുക,  സംഘടന കൊണ്ട്‌ ശക്തരാകുക’ എന്ന അദ്ദേഹത്തിന്റെ മഹത്‌സൂക്തം ഇന്നും പ്രസക്തം.  
     ശ്രീനാരായണഗുരുവിന്റെ ഓർമക്കും ഉദ്‌ബോധനത്തിനും കരുത്തുപകരുന്ന ആവിഷ്‌കാരത്തിന്‌ അംഗീകാരം നിഷേധിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവരണമെന്ന്‌  ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആഹ്വാനം ചെയ്‌തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top