കോട്ടയം
കാർഷികമേഖലയെ തകർക്കുന്ന കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ ട്രാക്ടർ റാലി സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറി വി എൻ വാസവൻ കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണന് പതാക കൈമാറി റാലി ഉദ്ഘാടനംചെയ്തു. കർഷകസംഘം സംസ്ഥാനകമ്മിറ്റി അംഗം പി എൻ ബിനു, സിഐടിയു ഏരിയ പ്രസിഡന്റ് സി എൻ സത്യനേശൻ, കിസാൻ സഭ ജില്ലാ പ്രസിഡന്റ് അഡ്വ. വി ജി തോമസ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ആർ അജയ് മറ്റ് കർഷകനേതാക്കൾ എന്നിവർ നേതൃത്വംനൽകി. കാർഷികവിളകൾ അടക്കം പ്രദർശിപ്പിച്ചുകൊണ്ടായിരുന്നു ട്രാക്ടർ റാലി. സമരപന്തലിൽനിന്ന് ആരംഭിച്ച് നഗരംചുറ്റി ഗാന്ധിസ്ക്വയറിൽ സമാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..