17 January Sunday
മാനസിക വൈകല്യമുള്ള കുട്ടിക്ക്‌ പീഡനം

പ്രതിക്ക്‌ ജീവപര്യന്തവും 50,000 രൂപ പിഴയും

വെബ് ഡെസ്‌ക്‌Updated: Friday Dec 13, 2019
കോട്ടയം
മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക്‌ ജീവപര്യന്തം തടവും  50,000 രൂപ പിഴയും. വെളിയന്നൂർ പൂവക്കളം കാരമലഭാഗം നടുവിലേടത്ത്‌ വീട്ടിൽ ബാലകൃഷ്‌ണ(55)യാണ്‌ കോട്ടയം ജില്ലാ അഡീഷണൽ കോടതി ഒന്ന്‌ ജഡ്‌ജ്‌ ജി ഗോപകുമാർ ശിക്ഷിച്ചത്‌. പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം കൂടി തടവ്‌ അനുഭവിക്കണം. 
2012 സെപ്‌തംബർ രണ്ടിനാണ്‌ സംഭവം. സ്‌കൂളിലേക്ക്‌ നടന്നു പോകുകയായിരുന്ന കുട്ടിയെ ഓട്ടോഡ്രൈവറായ പ്രതി ഓട്ടോയിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ്‌ കേസ്‌. 60 ശതമാനം മാനസിക വൈകല്യമുള്ള 14 വയസുള്ള കുട്ടിയാണ്‌ പീഡനത്തിന്‌ ഇരയായത്‌. സംഭവശേഷം സ്‌കൂളിൽ പോകാൻ മടിച്ച കുട്ടി അധ്യാപകരോട്‌ ഇക്കാര്യം വെളിപ്പെടുത്തിയതോടെ പൊലീസിൽ അറിയിക്കുകയായിരുന്നു. 
രാമപുരം പൊലീസ്‌ കേസ്‌ രജിസ്‌റ്റർ ചെയ്‌തു. പോക്‌സോ നിയമം നിലവിൽ വരുന്നതിന്‌ ഏതാനും മാസം മുമ്പാണ്‌ സംഭവം. അതിനാൽ പോക്‌സോ നിയമപ്രകാരമല്ല കേസെടുത്തത്‌. സ്‌പെഷ്യൽ പ്രോസിക്യുട്ടർ എം എൻ പുഷ്‌കരൻ കേസിൽ ഹാജരായി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top