13 December Friday

കളറായി തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

ചവിട്ടുനാടകം എച്ച്‌എസ്‌ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ ലിറ്റിൽ ഫ്‌ളവർ ചെമ്മലമറ്റം സ്‌കൂൾ

 കോട്ടയം 

അക്ഷരനഗിരിയുടെ കലാ മാമാങ്കത്തിന്‌ അരങ്ങുണർന്നു. ഇനി നാലുനാൾ  വേദികളിലേക്ക്‌ ജനസഞ്ചയമൊഴുകും. 
ജില്ലാ സ്കൂൾ കലോത്സവത്തിന്‌  തുടക്കം കുറിച്ച്‌ പ്രധാനവേദിയായ എംഡി സെമിനാരി എച്ച്എസ്എസിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കലോത്സവം ഉദ്‌ഘാടനം ചെയ്‌തു. നഗരസഭ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ലില്ലിക്കുട്ടി മാമൻ അധ്യക്ഷയായി. സംസ്കൃതോത്സവവും - അറബിക് കലോത്സവവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. 
സിനിമാ ബാലതാരവും അവതാരികയുമായ  മീനാക്ഷി, കാതോലിക്കേറ്റ് ആൻഡ് എംഡി സ്കൂൾസ് ഗവേണിങ് ബോർഡ് സെക്രട്ടറി ഫാ.ജോൺസൺ പുറ്റാനിൽ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസിമോൾ മനോജ്, സ്ഥിരംസമിതി അധ്യക്ഷൻ സക്കറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്തംഗം സി എൻ സുഗതൻ, ഡിഡിഇ ടി കെ അജിത കുമാരി, ഡയറ്റ് പ്രിൻസിപ്പൽ ജോണി ജോസഫ്, ഹയർ സെക്കൻഡറി വിഭാഗം ആർസിഡി കെ സി ബിനുകുമാരി, ഡിഇഒ ഉഷ ഗോവിന്ദ്, എഇഒമാരാരായ കെ ശ്രീലത, മോഹൻദാസ്‌, സാജൻ പി വർക്കി എന്നിവർ സംസാരിച്ചു. കോട്ടയം നഗരത്തിലെ വിവിധ സ്കൂളുകളിലായി നടക്കുന്ന മത്സരം 15 ന്‌ സമാപിക്കും.  എംടി സെമിനാരി എച്ച്എസ്എസ്, സെന്റ് ജോസഫ് സിജി എച്ച്എസ്എസ്, സെന്റ് ആൻസ് ജിഎച്ച്എസ്എസ്, ബേക്കർ എച്ച്എസ്എസ്, വിദ്യാധിരാജ എച്ച് എസ്എസ് എന്നിവയാണ്‌ മറ്റ്‌  വേദികൾ.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top