05 December Thursday

ചൈൽഡ്‌ ലൈൻ ശിശുദിനാഘോഷം തിരുവാതുക്കലിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Nov 13, 2019

 കോട്ടയം

ശിശുദിനാഘോഷത്തിന്റെ ഭാഗമായി ചൈൽഡ്‌ ലൈൻ നേതൃത്വത്തിൽ 14 ന്‌ തിരുവാതുക്കലിൽ ശിശുദിനാഘോഷം സംഘടിപ്പിക്കുമെന്ന്‌ അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണിത്‌. വിവിധ വകുപ്പ്‌ മേധാവികളുമായി കുട്ടികളുടെ സംവാദം സംഘടിപ്പിക്കും. ശിശുസംരക്ഷണ ബാൻഡ്‌ അണിയിച്ച്‌ കലക്ടർ പി കെ സുധീർ ബാബു സുരക്ഷാ ബന്ധൻ പരിപാടി ഉദ്‌ഘാടനംചെയ്യും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ റൺ ഫോർ സേഫ്‌ ചൈൽഡ്‌ഹുഡ്‌ ക്യാമ്പയിൻ നടത്തും. 20 ന്‌ രാവിലെ എട്ടിന്‌ കലക്ടറേറ്റിനു സമീപമുള്ള മഡോണ കോളേജിൽനിന്ന്‌ മാരത്തൺ ആരംഭിക്കും. ഓൺലൈൻ മീഡിയ ദുരുപയോഗത്തിനെതിരെ സൈബർ ഡോമിന്റെയും ജില്ലാ സൈബർ സെല്ലിന്റെയും സഹകരണത്തോടെ ‘സേഫ്‌ സൈബർ സ്‌പേസ്‌ ഫോർ ചിൽഡ്രൻ’ എന്ന വിഷയത്തിൽ ക്ലാസ്‌ സംഘടിപ്പിക്കും. ഡിസംബർ, ജനുവരി മാസങ്ങളിലാണിത്‌. ചൈൽഡ്‌ ലൈൻ സീനിയർ പ്രോഗ്രാം കോ–-ഓർഡിനേറ്റർ നരേഷ്‌ ആന്റണി, ജില്ലാ കോ–-ഓർഡിനേറ്റർ ജസ്‌റ്റിൻ മൈക്കിൾ, കൊളാബ്രേറ്റീവ്‌ കോ–-ഓർഡിനേറ്റർ മാത്യു ജോസഫ്‌, സപ്പോർട്ട്‌ കോ–-ഓർഡിനേറ്റർ റിസ്‌റ്റി റോയ്‌ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top