07 October Monday

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ 
ജാഗ്രതവേണം: ജില്ലാ പൊലീസ്‌ മേധാവി

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2024

കോട്ടയം

സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ത​ദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന്‌ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന്‌ ജില്ലാ പൊലീസ്‌ മേധാവി​ ഷാഹുൽ ​ഹമീദ്‌. സൈബർ കുറ്റകൃത്യങ്ങൾക്കെതിരെ ജാഗ്രതപുലർത്തണമെന്നും ഗ്രാമസഭകളിലും അയൽകൂട്ടങ്ങളിലുമെല്ലാം വിഷയം ചർച്ചചെയ്യുന്ന സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം പ്രസ്​ ക്ലബ്ബിന്റെ ‘മീറ്റ്​ ദ പ്രസിൽ’ സംസാരിക്കുകയായിരുന്നു എസ്‌പി.

ജനപ്രതിനിധികൾ ഉന്നയിക്കുന്ന നിയമപരമായ ആവശ്യങ്ങൾ രാഷ്ട്രീയസമ്മർദമായി കാണേണ്ടതില്ല. ജനങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉന്നയിക്കുമ്പോൾ അവയ്‌ക്ക്​ നിയമപരമായി പരിഹാരം കാ​ണേണ്ടതുണ്ടെന്നും ചോദ്യത്തിന്‌ മറുപടിയായി അദ്ദേഹം പറഞ്ഞു. കോട്ടയം നഗരസഭയുടെ പെൻഷൻഫണ്ടിൽനിന്ന്‌ കോടികൾ തട്ടിയ കേസിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായി ക്രൈംബ്രാഞ്ച്​ അന്വേഷണം പുരോഗമിക്കുകയാണ്‌.

തിരുവോണനാളിൽ സ്‌റ്റേഷൻ പരിധിയിലുള്ള ജില്ലയിലെ പൊലീസുകാർക്ക്​ വീട്ടിൽ പോയി സദ്യകഴിക്കാനുള്ള സാഹചര്യം ഒരുക്കും. ഇതിനുള്ള നിർദേശം നൽകിയിട്ടുണ്ട്​. വിവാദങ്ങളൊന്നും ജില്ലയിലെ പ്രവർത്തനങ്ങളെ ബാധിക്കുന്നില്ല.  

ലഹരിക്കെതിരെ കർശന നടപടികളുണ്ടാകും.  പൊതുജനത്തിന്‌​ എപ്പോഴും പൊലീസ്​ സ്​റ്റേഷനിൽ എത്താൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കും​. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമം തടയാൻ ഉടപെടലുണ്ടാകുമെന്നും എസ്‌പി പറഞ്ഞു.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top