22 October Tuesday
കരുതലിന്റെ കരംനീട്ടി സർക്കാർ

സ്വപ‌്നസാക്ഷാൽക്കാരത്തിൽ സിബിയും കുടുംബവും

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019

 പാലാ

സ്വന്തമായി വീടെന്ന സ്വപ‌്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ‌് അരീക്കക്കുന്ന‌് വടക്കേപ്പറമ്പിൽ സിബിയും കുടുംബവും. മൂന്നുവർഷമായി വാടകവീട്ടിൽ കഴിയുന്ന കുടുംബം എൽഡിഎഫ‌് സർക്കാരിന്റെ കരുതലിൽ ലൈഫ‌് പദ്ധതിയിൽ നിർമിച്ച വീട്ടിലേക്ക‌് മാറാനുള്ള ഒരുക്കത്തിലാണ‌്.  പിഴക‌് മാനത്തൂർ ഷാപ്പിലെ ചെത്തുതൊഴിലാ‌ളിയായ വി കെ സിബിയും ഭാര്യ ബോബിയും സ‌്കൂൾ വിദ്യാർഥികളായ മക്കൾ ശ്രീലക്ഷ‌്മിയും ശ്രീഹരിയുമടങ്ങുന്നതാണ‌് കുടുംബം. സിബിക്ക‌് കുടുംബ ഓഹരിയായി ലഭിച്ച ഭൂമിയുണ്ടായിരുന്നെങ്കിലും സാമ്പത്തിക പരാധീനത മൂലം വീട‌് സ്വപ‌്നമായി അവശേഷിച്ചു. ഈ സാഹചര്യത്തിലാണ‌് എൽഡിഎഫ‌് സർക്കാരിന്റെ ലൈഫ‌് പദ്ധതി കുടുംബത്തിന‌് തുണയായത‌്‌. ഭരണങ്ങാനം പഞ്ചായത്ത‌് ഒന്നാം വാർഡിലുൾപ്പെട്ട സിബി ലൈഫ‌് പദ്ധതിയെക്കുറിച്ച‌് മനസ്സിലാക്കി 
വാർഡ‌് അംഗം ജെസി ജോസിന്റെ സഹായത്തോടെ അപേക്ഷ സമർപ്പിക്കുകയായിരുന്നു. പരിശോധന പൂർത്തിയാക്കി അനുമതി ലഭിച്ചതോടെ വീടിന്റെ നിർമാണം തുടങ്ങി. ഘട്ടംഘട്ടമായി സർക്കാർ പണമനുവദിച്ചാണ‌് നിർമാണം പൂർത്തിയാക്കിയത‌്. 418 ചതുരശ്ര അടി വിസ‌്തീർണമുള്ള വീട്ടിൽ രണ്ടുമുറിയും ഹാളും അടുക്കളയും ശുചിമുറിയുമുണ്ട‌്. ചെറുതെങ്കിലും സ്വന്തമായി വീടെന്ന സ്വപ‌്നം യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ‌് സിബിയും കുടുംബവും. 
സിബിക്കും കുടുംബത്തിനുമുൾപ്പെടെ 22 ഗുണഭോക്താക്കൾക്കാണ‌് ഭരണങ്ങാനം പഞ്ചായത്തിൽ ലൈഫ‌് പദ്ധതി വഴി സർക്കാർ വീടു നിർമിച്ചുനൽകിയത‌്‌. രണ്ടാംഘട്ടത്തിൽ 20 വീടുകളുടെ നിർമാണത്തിന‌് കരാർ ഒപ്പിട്ട‌് പണി തുടങ്ങി. 40 വീടുകളുടെ അപേക്ഷകളിൽ രേഖപരിശോധന തുടരുകയാണ‌്.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top