24 October Thursday

കുട്ടികൾക്ക്‌ ചലച്ചിത്രമേള ഇന്നുമുതൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 13, 2019
 
കോട്ടയം
കുട്ടികൾക്കായി ഒരുക്കുന്ന വിവിധ ഭാഷകളിലെ മികച്ച സിനിമകളുടെ സൗജന്യ പ്രദർശനം 13,14,15 തീയതികളിൽ ദർശന ഓഡിറ്റോറിയത്തിൽ നടക്കും. ദിവസവും നാല്‌ സിനിമകൾ വീതം 12 സിനിമകൾ പ്രദർശിപ്പിക്കും. രാവിലെ 9.30 മുതൽ അഞ്ച്‌ വരെയാണ്‌ പ്രദർശനം. 
വെള്ളിയാഴ്‌ച രാവിലെ 9.30ന്‌ ‘പ്രളയാനന്തരം’ 15 മിനിറ്റ്‌ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചാണ്‌ മേള കൊടിയേറുക.
ഇന്ത്യൻ സിനിമകൾക്കൊപ്പം ജപ്പാൻ, ഇറാൻ, കൊറിയ, കാനഡ, അമേരിക്ക, ന്യൂസിലൻഡ്‌ സിനിമകളുമുണ്ട്‌. ചലച്ചിത്രരംഗത്തെ പ്രതിഭകൾ കുട്ടികളുമായി സംവദിക്കുന്ന ഓപ്പൺ ഫോറവുമുണ്ട്‌. 
15 ന്‌ വൈകിട്ട്‌ ആറിന്‌ എൻ എൻ പിള്ള ജന്മശതാബ്ദി ആഘോഷം. എൻ എൻ പിള്ള കുട്ടികൾക്കായി രചിച്ച നാടകം ‘അന്താരാഷ്ട്ര സസ്യസമ്മേളനം’ നവയുഗ്‌ ചിൽഡ്രൻസ്‌ തിയറ്റർ അവതരിപ്പിക്കും. 
സംവിധായകൻ ജോഷി മാത്യുവാണ്‌ ഫെസ്‌റ്റിവൽ ഡയറക്ടർ. വിശദവിവരത്തിന്‌ ദർശനയിലും കുട്ടികളുടെ ലൈബ്രറിയിലും ബന്ധപ്പെടാം. ഫോൺ: 9447056416, 9447366800. നവയുഗ്‌ ചിൽഡ്രൻസ്‌ തിയറ്റർ ആൻഡ്‌ മൂവി വില്ലേജിന്റെയും ചിത്രദർശന ഫിലിം സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലാണ്‌ പരിപാടി.
മേളയിൽ ഇന്ന്‌
വെള്ളി രാവിലെ 9.45ന്‌ ‘വില്ലേജ്‌ റോക്ക്‌സ്‌റ്റാഴ്‌സ്‌’ ആസാമീസ്‌, 11.30ന്‌ ‘ഫ്‌ളൈ എവേ ഹോം’ ക്യാനഡ, പകൽ 1.30ന്‌ ‘മണ്ടേല’ ഡോക്യുമെന്ററി, വൈകിട്ട്‌ 3.45ന്‌ ‘ദ വേ ഹോം’ കൊറിയ.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top