കോട്ടയം
കേരളത്തിലുണ്ടായ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഓൾ ഇന്ത്യാ ബിഎസ്എൻഎൽ‐ഡോട്ട് പെൻഷനേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ യൂണിറ്റ് അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്തു. കലക്ടർ ബി എസ് തിരുമേനിക്ക് എഐബിഡിപിഎ ജില്ലാ സെക്രട്ടറി കെ ആർ പരമേശ്വരൻനായരാണ് തുക കൈമാറിയത്. അസി. സർക്കിൾ സെക്രട്ടറി പി ആർ മോഹനൻ, ജില്ലാ ട്രഷറർ പി എൻ സുകുമാരൻ, കോട്ടയം ബ്രാഞ്ച് സെക്രട്ടറി ടി കെ മോഹനൻ എന്നിവരുടെ സാന്നിധ്യത്തിലാണ് തുക കൈമാറിയത്.