കോട്ടയം
കോവിഡ് 19 ആശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി ഓണത്തോടനുബന്ധിച്ച് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഭക്ഷ്യവിഭവക്കിറ്റ് വിതരണം വ്യാഴാഴ്ച തുടങ്ങും. ആദ്യഘട്ടത്തിൽ എഎവൈ കാർഡുടമകൾക്കാണ് നൽകുക.
സപ്ലൈകോ ലഭ്യമാക്കുന്ന 11 ഇനം അവശ്യഭക്ഷ്യസാധനങ്ങളടങ്ങിയ കിറ്റുകൾ റേഷൻകട വഴിയാണ് വിതരണം. എല്ലാ റേഷൻകടകളിലും കിറ്റുകൾ എത്തിച്ചതായി സപ്ലൈകോ അധികൃതർ അറിയിച്ചു. വെള്ളം കയറിയ റേഷൻ കടകൾ ഉണ്ടെങ്കിൽ ഇറങ്ങുന്ന മുറയ്ക്ക് വിതരണം പൂർത്തിയാക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..