22 October Tuesday

എസ‌്എഫ‌്ഐ ജില്ലാസമ്മേളനത്തിന‌് ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Jun 13, 2019

എസ്എഫ്ഐ ജില്ലാ സമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ്‌ വി പി സാനു ഉദ്‌ഘാടനം ചെയ്യുന്നു

 കോട്ടയം

ധീരരക്തസാക്ഷികളുടെ ജ്വലന സ‌്മരണയിൽ എസ‌്എഫ‌്ഐ ജില്ലാസമ്മേളനത്തിന‌് ആവേശത്തുടക്കം. മഹാരാജാസിന്റെ അനശ്വര രക്തസാക്ഷി സ. അഭിമന്യുവിന്റെ ജീവൻതുടിക്കുന്ന നഗറിലാണ‌്(തിരുവാതുക്കൽ ഡോ. എ പി ജെ അബ്ദുൾകലാം സ‌്മാരക മുനിസിപ്പൽ ഹാൾ) 43 -ാമത‌് ജില്ലാ സമ്മേളനത്തിന‌് ശുഭ്രപതാക ഉയർന്നത‌്. 
 രക്തസാക്ഷി മണ്ഡപത്തിൽ പുഷ‌്പാർച്ചനക്കുശേഷം എസ‌്എഫ‌്ഐ ജില്ലാപ്രസിഡന്റ‌് എം എസ‌് ദീപക്ക‌് പതാക ഉയർത്തി. അതുല്യ ഉണ്ണി രക്തസാക്ഷി പ്രമേയവും അജയ‌് മോഹൻ അനുശോചനപ്രമേയവും അവതരിപ്പിച്ചു. അഖിലേന്ത്യാ പ്രസിഡന്റ‌് വി പി സാനു പ്രതിനിധി സമ്മേളനം ഉദ‌്ഘാടനംചെയ‌്തു. എം എസ‌് ദീപക്ക‌് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ എം അരുൺ പ്രവർത്തനറിപ്പോർട്ടും സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ‌് സംഘടനാറിപ്പോർട്ടും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ ബി ശശികുമാർ സ്വാഗതം പറഞ്ഞു. സമ്മേളനം നിയന്ത്രിക്കുന്നതിനായി വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. 
എം എസ‌് ദീപക്ക‌് കൺവീനറായ ക്രഡൻഷ്യൽ കമ്മിറ്റിയിൽ ദയ സാബു, ദിവ്യ അനിൽ, അനന്തു സന്തോഷ‌് എന്നിവർ അംഗങ്ങളാണ‌്. പ്രമേയം–- ജസ‌്റ്റിൻ ജോസഫ‌്, സുകന്യ സുരേന്ദ്രൻ, മെൽബിൻ ജോസ‌്, ഭാവന ഭാഗ്യനാഥ‌്. മിനിട‌്‌സ‌്–- മനു പി മോഹൻ, മിൽട്ടൺ ആന്റണി, മീനു എം ബിജു, വൈഷ‌്ണവി ഷാജി. ക്രഡൻഷ്യൽ –- എൻ കെ വിഷ‌്ണു, പ്രിജിത്ത‌് കെ ബാബു, ആനന്ദ‌് ബാബു, അജയ‌് മോഹൻ, പി എ ഷെമീർ. ഗ്രൂപ്പുചർച്ചക്ക‌് പിന്നാലെ പൊതുചർച്ചക്ക‌് തുടക്കമിട്ടാണ‌് ആദ്യദിനം പ്രതിനിധിസമ്മേളനം പൂ ർത്തീകരിച്ചത‌്. 
വൈകിട്ട‌് സാംസ‌്കാരിക സംഗമത്തിൽ എംജി സർവകലാശാല കലാപ്രതിഭകൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങേറി. വി പി സാനുവിന‌് സ്വാഗതസംഘത്തിന്റെ ഉപഹാരം എം കെ പ്രഭാകരൻ, ബി ശശികുമാർ എന്നിവർ ചേർന്ന‌് നൽകി. വെള്ളിയാഴ‌്ച രാവിലെ പൊതുചർച്ച തുടരും. മറുപടി, പ്രമേയങ്ങൾ, ക്രഡൻഷ്യൽ റിപ്പോർട്ട‌് അവതരണം, തെരഞ്ഞെടുപ്പ‌്, ഭാവിപരിപാടികൾ എന്നീ അജൻഡകളും പൂർത്തീകരിച്ച‌് വൈകിട്ട‌് സമാപിക്കും. വിവിധ ഏരിയകളിൽ നിന്ന‌് തെരഞ്ഞെടുക്കപ്പെട്ടവരും ജില്ലാകമ്മിറ്റിയംഗങ്ങളും ഉൾപ്പെടെ 376 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട‌്. വി എ വിനീഷ‌്, എ പി അൻവീർ, ശിൽപ സുരേന്ദ്രൻ, ടി പി രഹ‌്ന സബീന, കെ പി ഐശ്വര്യ, എസ‌് അഷിത എന്നിവർ സംസ്ഥാന കമ്മിറ്റിയിൽ നിന്ന‌് പങ്കെടുക്കുന്നു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top