18 August Sunday

സിപിഐ എം നേതൃത്വത്തിൽ ജില്ലാ ആയുർവേദ ആശുപത്രി പരിസരം ശുചീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Monday May 13, 2019

ജില്ലാ ആയുർവേദ ആശുപത്രി പരിസര ശുചീകരണം സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ‌്ഘാടനംചെയ്യുന്നു

 

 
കോട്ടയം
ശുചീകരണ യജ്ഞത്തിന്റെ ഭാഗമായി കോട്ടയം വയസ‌്കരക്കുന്നിലെ ജില്ലാ ആയുർവേദ ആശുപത്രി പരിസരം സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു. ശുചീകരണം സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ ഉദ‌്ഘാടനംചെയ‌്തു. ഏരിയ സെക്രട്ടറി ബി ശശികുമാർ അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം എം കെ പ്രഭാകരൻ, സീനിയർ മെഡിക്കൽ ഓഫീസർ ഡോ. ഷേർളി ദിവാനി,  ലോക്കൽ സെക്രട്ടറിമാരായ പി എച്ച‌് സച്ചിദാനന്ദനായിക‌്, പി കെ പ്രകാശ‌്, സിഐടിയു ഏരിയ സെക്രട്ടറി സുനിൽ തോമസ‌്, ഏരിയ കമ്മിറ്റി അംഗം എം കെ രമേശ‌് എന്നിവർ സംസാരിച്ചു. എം എച്ച‌് സലീം സ്വാഗതവും കോടിമത ലോക്കൽ സെക്രട്ടറി പി സി ബിജു നന്ദിയും പറഞ്ഞു. ഏരിയയിലെ വിവിധ ലോക്കലുകളുടെ നേതൃത്വത്തിലും ശുചീകരണ പ്രവർത്തനം നടന്നു.
 
ആരോഗ്യ ജാഗ്രതയുടെ ഭാഗമായി സംഘടിപ്പിച്ച  ശുചീകരണ യജ്ഞം ജനകീയമായി. ജില്ലയിലെ എല്ലാ തദ്ദേശഭരണ സ്ഥാപന പരിധിയിലും സംഘടിപ്പിച്ച ശുചീകരണപ്രവർത്തനത്തിൽ എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളായി. യജ്ഞത്തിന‌് വൻ സ്വീകാര്യത ലഭിച്ചതോടെ  ജില്ലയിൽ നിരവധി പ്രദേശങ്ങൾ മാലിന്യമുക്തമായി. 
 എൽഡിഎഫിന്റെ ത്രിതല പഞ്ചായത്ത‌് പ്രതിനിധികളും അധ്യക്ഷരും സിപിഐ എം പ്രവർത്തകരും സഹകരണ പ്രസ്ഥാനങ്ങളിലുള്ളവരും പങ്കാളികളായതോടെ മഴക്കാലപൂർവ ശുചീകരണ രംഗത്ത‌് പുതിയ ചുവടു വയ‌്പാണ‌് നടത്തിയത‌്. സിപിഐ എം നേതൃത്വത്തിൽ 18, 19 തീയതികളിൽ വാർഡുതല ശുചീകരണം കൂടി നടത്തുന്നതോടെ പരമാവധി ക്ലീൻ ആകും.  പൊതു സ്ഥലങ്ങളിൽനിന്നും വീട്ടുപരിസരങ്ങളിൽനിന്നും മറ്റും ശേഖരിച്ച മാലിന്യങ്ങൾ കളക്ഷൻ പോയിന്റുകളിൽ എത്തിക്കുന്ന പ്രവർത്തനങ്ങളാണ‌് എല്ലായിടത്തും വിജയകരമായത‌്.  പൊതുസ്ഥലങ്ങൾ, പാതയോരങ്ങൾ, ഓടകൾ, ജലാശയങ്ങൾ എന്നിവ മാലിന്യ മുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്കായിരുന്നു ആദ്യദിനത്തിൽ മുൻഗണന. 
 വീടുകളിൽനിന്നും മറ്റുമുള്ള അജൈവ മാലിന്യ ശേഖരണത്തിനായിരുന്നു രണ്ടാം ദിനത്തിൽ പ്രാമഖ്യം.  കായിക കേരളത്തിന്റെ ദ്രോണാചാര്യൻ കെ പി തോമസും യജ്ഞത്തിൽ പങ്കെടുത്തത‌് ശ്രദ്ധ നേടി. പൂഞ്ഞാർ എസ്എംവി ഹയർ സെക്കൻഡറി സ്‌കൂളിൽ താൻ പരിശീലിപ്പിക്കുന്ന നൂറോളം കുട്ടികളുമായാണ് തോമസ് മാഷ‌് നാടിന്റെ മുഖം മിനുക്കാനെത്തിയത്. ജില്ലാ ആയുർവേദ ആശുപത്രി പരിസരം സിപിഐ എം നേതൃത്വത്തിൽ ഞായറാഴ‌്ച ശുചീകരിച്ചു. ജില്ലാ സെക്രട്ടറി എ വി റസൽ ആണ‌് ശുചീകരണം ഉദ‌്ഘാടനംചെയ‌്തത‌്. 
 ശുചീകരണ യജ്ഞത്തിൽ എൽഡിഎ‌ഫ‌് പങ്കാളിത്തം രണ്ടുദിവസവും ജില്ലയിൽ ഉടനീളമുണ്ടായി. സിപിഐ എം നേതൃത്വത്തിൽ 18, 19 തീയതികളിൽ ജില്ലയിൽ നടത്തുന്ന ശുചീകരണ പ്രവർത്തനത്തിൽ പാർടി പ്രവർത്തകർക്കൊപ്പം വർഗ ബഹുജന സംഘടനകളിലെ പ്രവർത്തകരും അണിനിരക്കാനാണ‌് തീരുമാനം.  
 

 

പ്രധാന വാർത്തകൾ
 Top