29 May Friday

പ്രതിരോധ യജ്ഞത്തില്‍ സിഎസ്ഐ സഭയും

വെബ് ഡെസ്‌ക്‌Updated: Friday Mar 13, 2020
മേലുകാവ്
കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങളില്‍ പങ്കുചേരുന്നതായി സിഎസ്ഐ ഈസ്റ്റ് കേരള മഹായിടവകയും മഹായിടവക അധ്യക്ഷന്‍ റൈറ്റ് റവ. വി എസ് ഫ്രാന്‍സിസ് തിരുമേനി പറഞ്ഞു. ഞായറാഴ്ച ആരാധനകളില്‍ വിശുദ്ധസമാധാനത്തിന്റെ അടയാളമായ ഹസ്തദാനം (കൈയ്യസൂരി) ഒഴിവാക്കും. ഞായറാഴ്ച ആരാധനയൊഴികെയുള്ള സഭയുടെയും സംഘടനകളുടെയും മുന്‍കൂട്ടി തീരുമാനിച്ചിരുന്ന എല്ലാ പരിപാടികളും മാറ്റി. വിശുദ്ധ കുര്‍ബാന നൽകുന്നത് വളരെ ശ്രദ്ധയോടെ വേണമെന്നും ഒന്നിലധികം സ്പൂണുകള്‍ ഉപയോഗിക്കുകയോ ചെറിയ കപ്പുകള്‍ ഉപയോഗിക്കുകയോ ചെയ്യണമെന്നും തിരുമേനി നിര്‍ദേശിച്ചു. വിദേശത്തുനിന്ന് എത്തുന്നവര്‍ വൈറസ് ബാധ ഇല്ലെന്ന് ബോധ്യപ്പെടുന്നതുവരെ സ്വന്തം ഭവനത്തില്‍ കഴിയണം. ആളുകളെ ഇതിന്‌ സജ്ജരാക്കണമെന്ന്‌ വൈദികർക്ക്‌ നിർദേശം നൽകി. സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ മുഴുവന്‍ പാലിക്കണമെന്നും ജലദോഷം, പനി, ചുമ ലക്ഷണങ്ങള്‍ ഉള്ളവര്‍ എത്രയും വേഗം ചികിത്സനേടണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.
 
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top