കോട്ടയം
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് എതിരില്ല. ആകെ അഞ്ച് സ്ഥിരംസമിതികളിൽ നാലിലും എൽഡിഎഫ് അംഗങ്ങൾ ഭൂരിപക്ഷംനേടി. ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നില്ല.
വികസനകാര്യം, പൊതുമരാമത്ത്, ആരോഗ്യം–-വിദ്യാഭ്യാസം, ക്ഷേമകാര്യം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികളിലാണ് എൽഡിഎഫിലെ മൂന്നുവീതം അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. ആകെ നാല് അംഗങ്ങളാണ് വേണ്ടത്. എല്ലാ സ്ഥിരംസമിതിയിലും ഒരു സീറ്റ് വീതം ഒഴിവുണ്ട്. ആരും നാമനിർദേശ പത്രിക സമർപ്പിക്കാത്തതിനാലാണ് ഒഴിവുവന്നത്. ഇതിലേക്ക് 14ന് തെരഞ്ഞെടുപ്പ് നടത്തും. അന്നും ആരും പത്രിക സമർപ്പിച്ചില്ലെങ്കിൽ വരണാധികാരി ഒരംഗത്തെ നോമിനേറ്റ് ചെയ്യും.
ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിൽ വനിതാ സംവരണ സീറ്റിലേക്ക് ആരും പത്രിക സമർപ്പിച്ചില്ല. വനിതാ അംഗത്തെ തെരഞ്ഞെടുക്കാതെ മറ്റംഗങ്ങളെ തെരഞ്ഞെടുക്കരുതെന്നാണ് ചട്ടം. അതിനാൽ ധനകാര്യ സ്ഥിരംസമിതിയിലെ അംഗങ്ങളുടെ തെരഞ്ഞെടുപ്പ് മാറ്റിവച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..